Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ പ്രവേശനം:...

പ്ലസ്​ വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്‍റിന് അ​പേക്ഷ ക്ഷണിച്ചു

text_fields
bookmark_border
students
cancel

തിരുവനന്തപുരം: പ്ലസ്​ വണിന്​ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും സീറ്റ്​ ലഭിക്കാത്തവർക്ക്​ രണ്ടാം സപ്ലിമെന്‍ററിറി അലോട്ട്മെന്‍റിന് അപേക്ഷ പുതുക്കി നൽകാം. നിലവിലുള്ള ഒഴിവിന്​ അനുസൃതമായി ഓപ്ഷനുകൾ പുതുക്കി നൽകാനാണ്​ അവസരം.

നവംബർ 17 ന് രാവിലെ 10 മണി മുതൽ നവംബർ 19 ന് വൈകീട്ട് നാലുമണിവരെയാണ്​ അപേക്ഷിക്കാനുള്ള സമയം. ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ്​ അപേക്ഷ പുതുക്കേണ്ടത്​.

സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്​ഫറിന്​ ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനെ സംബന്ധിച്ച വിശദ നിർദ്ദേശങ്ങളും നവംബർ 17ന്​ രാവിലെ 9 മണിക്ക്​ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്​ടർ അറിയിച്ചു.

പ്ലസ് വൺ ക്ലാസ്​ തുടങ്ങിയിട്ടും അരലക്ഷം വിദ്യാർഥികൾ പുറത്ത്; പുതിയ ബാച്ചുകളുടെ കാര്യത്തിൽ 23 ന് തീരുമാനമെടുക്കുമെന്ന്​ മന്ത്രി

തിരുവനന്തപുരം: ക്ലാസ്​ തുടങ്ങിയിട്ടും സംസ്ഥാനത്ത്​ പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത് അര ലക്ഷം വിദ്യാർഥികൾ. ഒന്നാം സപ്ലിമെന്‍റിന്​ ശേഷവും 50,000 ലധികം പേർക്ക് സീറ്റ് കിട്ടിയില്ല.

മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിലാണ് കൂടുതൽ പേർക്കും സീറ്റില്ലാത്തത്. മലപ്പുറം (14,460), കോഴിക്കോട് (6660), പാലക്കാട് (6384) വിദ്യാർഥികളാണ് സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്. വിദ്യാർഥികൾക്ക്​ തുടർ പഠനം സാധ്യമാകണമെങ്കിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ താൽക്കാലിക അധിക ബാച്ച് വേണ്ടിവരും.

പുതിയ പ്ലസ് വൺ ബാച്ചുകളുടെ കാര്യത്തിൽ ഈ മാസം 23 ന് തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഴുവൻ പേർക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

51,600 കുട്ടികൾക്ക് പ്രവേശനം ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യസ മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 618 വിദ്യാർഥികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus Oneplus one allotment
News Summary - Plus One Admission: Application invited for Second Supplementary Allotment
Next Story