പ്ലസ് വൺ അധിക ബാച്ച് പര്യാപ്തമല്ല -മുസ്ലിം ലീഗ്
text_fieldsദോഹയിലെത്തിയ മുസ്ലിംലീഗ് സംസ്ഥാന
ജനറൽ സെക്രട്ടറി പി.എം.എ സലാം
കോഴിക്കോട്: മലബാർ മേഖലയിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം മുസ്ലിം ലീഗ് നടത്തിയ നിരന്തര സമരങ്ങളുടെ വിജയമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവനയിൽ പറഞ്ഞു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അവസരമില്ലാതെ അലയുന്നത്.
ഈ പ്രശ്നം പരിഹരിക്കാൻ നിലവിൽ പ്രഖ്യാപിച്ച 97 അധിക ബാച്ചുകൾ അപര്യാപ്തമാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷവും ഉയർന്ന മാർക്ക് നേടിയ കുട്ടികൾ പടിക്കു പുറത്താണ്. ഇത്രയേറെ വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാൻ കേവലം 97 ബാച്ചുകൾകൊണ്ട് സാധിക്കില്ല.
മുഴുവൻ കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിക്കുന്നതുവരെ സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

