Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ് വൺ:...

പ്ലസ് വൺ: കുട്ടികളില്ലാത്ത 14 ബാച്ച് മലപ്പുറത്തേക്ക്​ മാറ്റി; നൽകിയത് എട്ട്​ ജില്ലകളിൽ അധികമുള്ള ബാച്ചുകൾ

text_fields
bookmark_border
Plus One
cancel

തിരുവനന്തപുരം: പ്ലസ്​ വൺ സീറ്റ്​ ക്ഷാമം പരിഹരിക്കാൻ എട്ട്​ ജില്ലകളിൽനിന്നുള്ള 14 ബാച്ചുകൾ മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിലേക്ക്​ മാറ്റി ഉത്തരവായി. ഇതിൽ 12 ബാച്ചുകൾ സയൻസിലും രണ്ടെണ്ണം ഹ്യുമാനിറ്റീസിലുമാണ്​. ​ഇതുസംബന്ധിച്ച്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ്​ ഉത്തരവ്​.

14 സർക്കാർ സ്കൂളുകളിൽ മതിയായ കുട്ടികളില്ലെന്ന്​ കണ്ടെത്തിയ ഒന്നിലധികം ബാച്ചുകളുള്ള വിഷയ കോമ്പിനേഷനുകളിൽ ഒന്ന്​ വീതമാണ്​ മാറ്റി ഉത്തരവിറക്കിയത്​. കോട്ടയം ജില്ലയിൽനിന്ന്​ നാലും തിരുവനന്തപുരത്തുനിന്ന്​ മൂന്നും പാലക്കാട്ടുനിന്ന്​ രണ്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്​ ജില്ലകളിൽനിന്ന്​ ഒന്നുവീതം ബാച്ചുകളുമാണ്​ മലപ്പുറത്തേക്ക്​ മാറ്റിയത്​.

25ൽ താഴെ കുട്ടികൾ പ്രവേശനം നേടിയ 105 ബാച്ചുകളാണ്​ കഴിഞ്ഞവർഷമുണ്ടായിരുന്നത്​. ഇതിൽ ഒരേ വിഷയ കോമ്പിനേഷനുകൾ ഒന്നിലധികമുള്ള സ്കൂളുകളിൽനിന്നാണ്​ ബാച്ചുകൾ മാറ്റിയത്​. ബാച്ച്​ മാറ്റത്തിലൂടെ മലപ്പുറത്ത്​ 910 സീറ്റ്​​ വർധിക്കും.

കുട്ടികളില്ലാതെ ബാച്ചുകൾ മാറ്റിയ സ്കൂളുകളും കോഴ്​സും:

തിരുവനന്തപുരം പേട്ട ഗവ. ​എച്ച്​.എസ്​.എസ് (സയൻസ്​)​, തൈക്കാട്​ ഗവ. മോഡൽ ബോയ്​സ്​ എച്ച്​.എസ്​.എസ് (സയൻസ്​)​, ചാല ഗവ. ബോയ്​സ്​ എച്ച്​.എസ്​.എസ് (സയൻസ്​)​, പത്തനാപുരം മുഹമ്മദൻ ഗവ. എച്ച്​.എസ്​.എസ് (ഹ്യുമാനിറ്റീസ്​)​, പത്തനംതിട്ട കോയിപ്പുറം ഗവ. എച്ച്​.എസ്​.എസ് (സയൻസ്​)​, ആലപ്പുഴ ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഗവ. എച്ച്​.എസ് (സയൻസ്​)​, കോട്ടയം കടപ്പൂർ ഗവ. എച്ച്​.എസ്​.എസ് (സയൻസ്​)​, വൈക്കം ഗവ. ബോയ്​സ്​ എച്ച്​.എസ്​.എസ് (ഹ്യുമാനിറ്റീസ്​)​, കോട്ടയം വിജയപുരം അരീപറമ്പ്​ ഗവ. എച്ച്​.എസ് (സയൻസ്​)​​, കോട്ടയം കുടമാളൂർ ഗവ. എച്ച്​.എസ്​.എസ്​ (സയൻസ്​)​, തൃശൂർ വെറ്റിലപ്പാറ ഗവ. എച്ച്​.എസ്​.എസ് (സയൻസ്​)​​, പാലക്കാട്​ തൃക്കടീരി മുന്നൂർകോട് (സയൻസ്​)​​, ചിറ്റൂർ പെരുമാട്ടി പഞ്ചായത്ത്​ എച്ച്​.എസ്​.എസ് (സയൻസ്​)​​, കോഴിക്കോട്​ കായണ്ണ ഗവ. എച്ച്​.എസ്​.എസ്​ (സയൻസ്​)​.

ബാച്ചുകൾ മാറ്റി അനുവദിച്ച മലപ്പുറം ജില്ലയിലെ സ്കൂളും കോഴ്​സും:

താനൂർ കാട്ടിലങ്ങാടി ഗവ. എച്ച്​.എസ്​.എസ്​ (ഹ്യുമാനിറ്റീസ്​),

കോക്കൂർ ഗവ. എച്ച്.എസ്​.എസ്​ (ഹ്യുമാനിറ്റീസ്​),

തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. വി.എച്ച്​.എസ്​.എസ്​ (സയൻസ്​)​,

നിലമ്പൂർ ഗവ. മാനവേദൻ എച്ച്​.എസ്​.എസ്​ (സയൻസ്​)​,

പാലപ്പെട്ടി ജി.എച്ച്​.എസ്​.എസ്​ (സയൻസ്​)​,

താനൂർ ജി.ആർ.എഫ്​.ടി.വി.എച്ച്​.എസ്​.എസ്​ (സയൻസ്​)​,

മലപ്പുറം കോട്ടപ്പടി ജി.വി.എച്ച്​.എസ്​.എസ്​ (സയൻസ്​)​,

വേങ്ങര ജി.വി.എച്ച്​.എസ്​.എസ്​ (സയൻസ്​),

പൂക്കോട്ടുംപാടം ജി.എച്ച്​.എസ്​.എസ്​ (സയൻസ്​)​,

പുറത്തൂർ ജി.എച്ച്​.എസ്​.എസ്​ (സയൻസ്​)​,

പെരിന്തൽമണ്ണ ജി.ജി.എച്ച്​.എസ്​.എസ്​ (സയൻസ്​)​,

തിരൂർ ഗവ. ബോയ്​സ്​ എച്ച്​.എസ്​.എസ്​ (സയൻസ്​)​,

വണ്ടൂർ ഗവ. വി.എം.സി.എച്ച്​.എസ്​.എസ്​ (സയൻസ്​)​,

മഞ്ചേരി ഗവ. ബോയ്​സ്​ എച്ച്​.എസ്​.എസ്​ (സയൻസ്​)​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus oneplus one admission
News Summary - Plus one: 14 batches sanctioned in Malappuram
Next Story