എസ്.എസ്.എൽ.സി ഫലം വരുംമുേമ്പ പ്ലസ് വൺ സീറ്റുകളിൽ പ്രവേശനം തകൃതി
text_fieldsകൊച്ചി: എസ്.എസ്.എൽ.സി ഫലം വരുംമുേമ്പ എയിഡഡ് സ്കൂളുകളിൽ മാനേജ്മെൻറ് േക്വാട്ടയിലെ സീറ്റ് വിൽപന തകൃതി. വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാൻ നെേട്ടാട്ടമോടുന്ന രക്ഷിതാക്കളുടെ ആശങ്ക മുതലെടുത്താണ് സ്വകാര്യസ്കൂളുകൾ വൻ തുക സംഭാവനയെന്ന പേരിൽ വാങ്ങി അഡ്മിഷൻ ഉറപ്പാക്കുന്നത്. മേയ് അഞ്ചിന് എസ്.എസ്.എൽ.സി ഫലം വരുന്നതിന് മുമ്പുതന്നെ സ്വകാര്യ സ്കൂളുകളിലെ മാനേജ്മെൻറ് േക്വാട്ട സീറ്റുകൾ പലർക്കായി ഉറപ്പുവരുത്തിയതായാണ് വിവരം.
പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം നിലവിൽവന്നതോടെ ഉയർന്ന േഗ്രഡിൽ ജയിച്ചവർക്കുമാത്രമേ പ്രവേശനം ഉറപ്പാകൂവെന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, ആഗ്രഹിക്കുന്നിടത്ത് ലഭിക്കണമെന്നുമില്ല. ഇൗ സാഹചര്യത്തിലാണ് മാനേജ്മെൻറ് സീറ്റുകൾ മുൻകൂട്ടി ഉറപ്പിക്കാൻ തിരക്ക് കൂടിയത്.
ഉയർന്ന മാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളും ഇപ്രകാരം സീറ്റുറപ്പാക്കാൻ പണം നൽകുന്നു. താമസസ്ഥലത്തിന് തൊട്ടടുത്ത സ്കൂളുകളിൽ പഠനം ഉറപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സീറ്റ് ഉറപ്പിക്കാൻ വൻ തുക ആവശ്യപ്പെടുന്നതിന് പുറമെ ചില സ്കൂളുകൾ വിദ്യാർഥിയുടെ പഠനനിലവാരവും പരിശോധിക്കുന്നുണ്ട്. പത്താം ക്ലാസിലെ കഴിഞ്ഞ പരീക്ഷകളുടെ മാർക്കും അതിനുമുമ്പത്തെ ക്ലാസുകളിലെ പഠന നിലവാരവും പരിശോധിച്ചശേഷം മാത്രമേ പണം വാങ്ങി സീറ്റ് ഉറപ്പുനൽകുന്നുള്ളൂ.
എന്നാൽ, മറ്റുചില സ്കൂളുകളാകെട്ട അധികം തുക സംഭാവനയായി നൽകാൻ തയാറുള്ളവർക്ക് മൂൻകൂറായി സീറ്റ് ഉറപ്പുകൊടുക്കുകയാണ് ചെയ്യുന്നത്. അതേസമയം, വാങ്ങിയ പണത്തിന് രസീതോ മറ്റെന്തെങ്കിലും രേഖകളോ സ്കൂൾ അധികൃതർ നൽകുന്നില്ല.
മെറിറ്റ്, കമ്യൂണിറ്റി സീറ്റുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നടത്തുന്നത്. ഏകജാലക പ്രവേശന പ്രക്രിയയിൽ മാനേജ്മെൻറിനോ രക്ഷിതാക്കൾക്കോ ഇടപെടാൻ കഴിയില്ല. സ്പോർട്സ് േക്വാട്ടയിലേക്കുള്ള പ്രവേശനത്തിനാകെട്ട അപേക്ഷ സ്പോർട്സ് കൗൺസിൽ മുഖേനയാണ് നൽകേണ്ടത്. കൗൺസിലാണ് പ്രവേശനത്തിനുള്ള പട്ടിക നൽകുന്നത്. എസ്.എസ്.എൽ.സി ഫലം വന്ന ശേഷമേ അപേക്ഷ നൽകാനും കഴിയൂ. ഇൗ സാഹചര്യത്തിലാണ് എയിഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് സീറ്റുകൾക്ക് ഡിമാൻഡ് വർധിച്ചത്. വിവിധ അധ്യാപക സംഘടനകൾ, ജനപ്രതിനിധികൾ, മതനേതാക്കൾ എന്നിവരുടെ സമ്മർദംമൂലം നൽകേണ്ടിവരുന്നവ ഒഴിച്ചിട്ടാണ് മറ്റുസീറ്റുകൾ മാനേജ്മെൻറ് വിൽപന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
