Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സജി ചെറിയാന്റെ പ്രസംഗം: റിപ്പോർട്ട് റദ്ദാക്കി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹരജി
text_fieldsbookmark_border
കൊച്ചി: ഭരണഘടനക്കെതിരെ നടത്തിയ വിവാദ പരാമര്ശത്തിൽ മന്ത്രി സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയ പൊലീസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി സെപ്റ്റംബർ 30ന് പരിഗണിക്കാൻ മാറ്റി.
ഭരണഘടനയെ അപമാനിക്കും വിധം മന്ത്രി പത്തനംതിട്ട മല്ലപ്പളളിയിൽ പ്രസംഗിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് തള്ളണമെന്നാണ് എറണാകുളം സ്വദേശിയായ അഭിഭാഷകൻ എം. ബൈജു നോയൽ നൽകിയ ഹരജിയിലെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

