Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്;  ഹൈകോടതിയിൽ ഹരജി 

text_fields
bookmark_border
പ്രവാസികൾക്ക്​ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്;  ഹൈകോടതിയിൽ ഹരജി 
cancel

കൊ​ച്ചി: ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന പ്ര​വാ​സി​ക​ള്‍ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. ഓ​വ​ർ​സീ​സ്​ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്​ (ഒ.​ഐ.​സി.​സി) മു​ൻ ​വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റെ​ജി താ​ഴ​മ​ണ്ണാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. 
ഷെ​ഡ്യൂ​ൾ ചെ​യ്​​ത​തും അ​ല്ലാ​ത്ത​തു​മാ​യ വി​മാ​ന​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ സാ​ധ്യ​ത സ​മാ​ന​മാ​ണെ​ന്നി​രി​ക്കെ സ​ർ​ക്കാ​ർ നി​ല​പാ​ട്​ വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ ന​ട​പ​ടി മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ സാ​മ്പ​ത്തി​ക​ഭാ​രം വ​ർ​ധി​പ്പി​ക്കു​ന്നു. നി​ല​വി​ൽ റാ​പി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ക​ട​ത്തി വി​ടു​ന്ന​ത്. അ​തി​നാ​ൽ രോ​ഗ​മു​ള്ള​വ​ർ വി​മാ​ന​ത്തി​ൽ ക​യ​റാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. യു.​എ.​ഇ​യി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​േ​ക​ണ്ട​തു​ണ്ട്. കു​റ​ഞ്ഞ​ത്​ അ​ഞ്ചു​ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞു​ള്ള ദി​വ​സ​മാ​കും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി സ​മ​യം ല​ഭി​ക്കു​ന്ന​ത്. ഫ​ലം ല​ഭി​ക്കാ​ൻ പി​െ​ന്ന​യും കാ​ത്തി​രി​ക്ക​ണം.

ഇ​തി​നു​ശേ​ഷം വി​മാ​നം ല​ഭി​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ല്ല. മ​റ്റു​ള്ള​വ​രു​ടെ കാ​രു​ണ്യ​ത്താ​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക്​ വി​മാ​ന ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കു​ക​യും അ​വ​രു​ടെ അ​വ​സ​രം ന​ഷ്​​ട​മാ​വു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന കോ​വി​ഡ്​ ടെ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCoronaviruscovid 19Pravasi Return
News Summary - plea for expatriots
Next Story