Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ്​ കെ. മാണി...

ജോസ്​ കെ. മാണി ചെയർമാനായത്​ ​തടഞ്ഞ വിധി ചോദ്യം ചെയ്​ത്​ ഹരജി

text_fields
bookmark_border
court
cancel

തൊ​ടു​പു​ഴ: പാ​ർ​ട്ടി ​െച​യ​ർ​മാ​നാ​യി ജോ​സ്​ കെ. ​മാ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി ത​ട​ഞ്ഞ മു​ൻ​സി​ഫ് ​ കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ ഹ​ര​ജി. ചെ​യ​ർ​മാ​ൻ പ​ദ​വി ഉ​പ​യോ​ഗി​ക്കു​ന്ന​തും ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യ ി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഓ​ഫി​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​ട​ക്കം വി​ല​ക്കി​യ തൊ​ടു​പു​ഴ മു​ൻ​സി ​ഫ്​ കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ്​ കെ. ​മാ​ണി വി​ഭാ​ഗം ഹ​ര​ജി ഫ​യ​ൽ ചെ​യ്​​ത​ത്.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ മു​ഴു​വ​ൻ നോ​ട്ടീ​സ്​ ​മു​ഖാ​ന്ത​ര​മോ എ​സ്.​എം.​എ​സ്​ വ​ഴി​യോ വി​വ​രം അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. സം​സ്​​ഥാ​ന ക​മ്മി​റ്റി വി​ളി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നോ​ട്​ പ​ത്തു​ദി​വ​സ​ത്തെ നോ​ട്ടീ​സ്​ ന​ൽ​കി ആ​വ​​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തി​ന്​ ത​യാ​റാ​കാ​തി​രു​ന്ന​പ്പോ​ഴാ​ണ്​ യോ​ഗം വി​ളി​ച്ച​തും നി​യ​മാ​നു​സൃ​തം ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

കോ​ട്ട​യ​ത്തു ന​ട​ന്ന യോ​ഗ​ത്തി​ൽ ജോ​സ്​ കെ. ​മാ​ണി​യെ ​െച​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ​തി​രെ യോ​ഗ​ത്തി​ലേ​ക്ക്​ നി​യ​മ​പ്ര​കാ​രം അ​റി​യി​പ്പ്​ ല​ഭി​ച്ചി​ല്ലെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും അ​ധി​കാ​ര​പ്പെ​ട്ട ആ​ള​ല്ലാ​തെ​യും വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ പാ​ർ​ട്ടി സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ് സ്​​റ്റീ​ഫ​ൻ ചേ​രി​യി​ൽ, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത് എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ 17ന്​ ​കോ​ട​തി സ്​​റ്റേ അ​നു​വ​ദി​ച്ച​ത്​. തെ​ര​ഞ്ഞെ​ടു​പ്പ്​ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mjose k manikerala newsmalayalam newsplea
News Summary - plea against the stay of the verdict which alows jose k mani as chairman -kerala news
Next Story