Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സജി ചെറിയാനെതിരായ ഹരജി ജൂൺ അഞ്ചിലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനെതിരായി കണ്ണൂർ മട്ടന്നൂർ സ്വദേശി എ.കെ ഷാജി ഹൈകോടതിയിൽ നൽകിയ ഹരജി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. സജി ചെറിയാൻ ചെയർമാനായ ട്രസ്റ്റിെൻറ സ്വത്ത് വിവരം മറച്ചുവച്ച് അപൂർണ സത്യവാങ്മൂലം നൽകിയെന്നാണ് ഹരജിയിലെ ആക്ഷേപം.
സജി ചെറിയാെൻറ നാമനിർദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി തെറ്റാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പ് അനുസരിച്ച് ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സജി ചെറിയാനും ഹരജിയിൽ എതിർ കക്ഷികളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
