Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലാറ്റ്​ഫോം...

പ്ലാറ്റ്​ഫോം ടിക്കറ്റ്​ 50 രൂ​പ​യി​ൽ​നി​ന്ന്​ 10 രൂ​പ​യാ​യി കു​റ​ച്ച​ത്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു

text_fields
bookmark_border
kozhikode railway station platform
cancel
camera_alt

ആളൊഴിഞ്ഞ കോഴിക്കോട് റെയിൽവേ സ്​റ്റേഷൻ നാലാം പ്ലാറ്റ്ഫോം. കടയിൽ വെള്ളക്കുപ്പികളൊരുക്കുന്ന രാജൻ


തി​രു​വ​ന​ന്ത​പു​രം: കൂ​ടു​ത​ൽ ഇ​ള​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ്​ നി​ര​ക്ക് നി​ല​വി​ലെ 50 രൂ​പ​യി​ൽ​നി​ന്ന്​ 10 രൂ​പ​യാ​യി കു​റ​ച്ച​ത്​ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​​കീ​ഴി​ലെ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​ത്​ ത​ട​യാ​ൻ മാ​സ​ങ്ങ​ളോ​ളം റെ​യി​ൽ​വേ പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ്​ ന​ൽ​ക​ൽ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന്,​ ഒ​ക്​​ടോ​ബ​ർ ഏ​ഴു​ മു​ത​ൽ ​50 രൂ​പ നി​ര​ക്കി​ൽ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ സ്​​റ്റേ​ഷ​ൻ ടി​ക്ക​റ്റ്​ പു​ന​രാ​രം​ഭി​ച്ചു.

ജ​നു​വ​രി ആ​റു വ​രെ ഇൗ ​നി​ര​ക്കാ​യി​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​​ച്ചി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ വ​രി​ക​യും ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മാ​റി​ത്തു​ട​ങ്ങു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റി​ന്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ നി​ര​ക്ക്​ കു​റ​ച്ച​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Platform tickets
News Summary - Platform tickets reduced from Rs 50 to Rs 10
Next Story