അരിയിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കെന്ന്; ഭക്ഷ്യസുരക്ഷാ വിഭാഗം 168 സാമ്പിളുകൾ ശേഖരിച്ചു
text_fieldsതിരുവനന്തപുരം: അരിയിലും പഞ്ചസാരയിലും പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷ വിഭാഗം 168 സാമ്പിളുകൾ രാസപരിശോധനക്കായി ശേഖരിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച പരിശോധന ഞായറാഴ്ചവരെ തുടരും. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി സംസ്ഥാനത്ത് നടന്ന പരിശോധനയിൽ 267 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
55 സ്ഥാപനങ്ങൾക്ക് നവീകരണത്തതിനും മറ്റും നോട്ടീസ് നൽകി. ഇവരിൽനിന്ന് 81,000 രൂപ പിഴ ഇൗടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ അരിയും പഞ്ചസാരയും സൂക്ഷിച്ചതിനും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനുമാണ് പിഴ ഇൗടാക്കിയത്.
പ്ലാസ്റ്റിക്കിെൻറ സാന്നിധ്യം ലാബ് പരിശോധനഫലം വന്നശേഷം മാത്രമേ വ്യക്തമാകൂവെന്ന് ഭക്ഷ്യസുരക്ഷ കമീഷണർ ഡോ. നവജോത് ഖോസ അറിയിച്ചു. അരി ഉൽപാദനകേന്ദ്രങ്ങൾ, സംഭരണകേന്ദ്രങ്ങൾ, മൊത്ത വിതരണക്കാർ, പാക്കിങ് കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പൊതുജനങ്ങൾ ആശ്രയിക്കുന്ന വിപണികളിലും ആണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
