Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവശേഷിക്കുന്ന...

അവശേഷിക്കുന്ന പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ സമയപരിധി നിശ്ചയിച്ച്​ നശിപ്പിക്കണം -ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: നിർമാതാക്കളു​െടയും വ്യാപാരികളുെടയും കൈവശമുള്ള അവശേഷിക്കുന്ന പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ കണ്ടെത്തി നിശ്ചിത സമയപരിധിക്കകം നശിപ്പിക്കണമെന്ന്​ ഹൈകോടതി. പരിസ്ഥിതി വകുപ്പിനെക്കൂടി പ​ങ്കെടുപ്പിച്ച്​ നടത്തുന്ന പ രിശോധനയിലൂടെ കണ്ടെത്തുന്ന നിരോധിത പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ സമയപരിധിക്കകം നശിപ്പിക്കാൻ അധികൃതർ പദ്ധതി തയ ാറാക്കുകയും വേണം. പരിശോധന നടത്തുന്ന തീയതിയും സമയവും ഹരജിക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും ജസ്​റ്റിസ്​ അമിത്​ റാവൽ ഉത്തരവിട്ടു.

പ്ലാസ്​റ്റിക് നിരോധനം ചോദ്യം ചെയ്ത് ഓൾ കേരള പ്ലാസ്​റ്റിക് ഡീലേഴ്സ് അസോസിയേഷൻ അടക്കം 12 പേർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. പ്ലാസ്​റ്റിക് ഉൽപന്നങ്ങളുടെ സ്​റ്റോക്ക്​ കൈവശം ​വെച്ചതി​​െൻറ പേരിൽ നടപടിയെടുക്കരുതെന്ന്​ ഡിസംബർ 18ന്​ ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇവ വിൽക്കരുതെന്ന ഉപാധിയോടെയായിരുന്നു ഉത്തരവ്​. ജനുവരി 15ന്​ വീണ്ടും കേസ്​ പരിഗണിക്കുന്നത്​ വരെയാണ്​ ഉത്തരവ്​ ബാധകമാക്കിയിരുന്നത്​. ബുധനാഴ്​ച കേസ്​ വീണ്ടും പരിഗണിച്ചപ്പോഴാണ്​ സമയപരിധി നിശ്ചയിച്ച്​ നശിപ്പിക്കാൻ ഉത്തരവിട്ടത്​.

പ്ലാസ്​റ്റിക്​ നിരോധനത്തിനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്നും സംസ്​ഥാന സർക്കാർ നടപടി നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. നിരോധനത്തിന്​ മു​േമ്പ ഉൽപാദിപ്പിച്ച പ്ലാസ്​റ്റിക്​ ഉൽപന്നങ്ങളുടെ കാര്യത്തിൽ നിരോധനം സംബന്ധിച്ച ശിപാർശയിൽ പരാമർശമില്ല. ​സ്​റ്റോക്ക്​ തീർക്കാനുള്ള അവസരം സർക്കാർ നൽകിയിട്ടില്ലെന്നും തങ്ങൾക്കെതിരെ അനാവശ്യ പ്രോസിക്യൂഷൻ നടപടികൾക്ക്​ സാധ്യതയുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ, പ്ലാസ്​റ്റിക്​ നിരോധനം സംസ്​ഥാനത്തി​​െൻറ അധികാരപരിധിയിൽ വരുന്നതാണെന്ന്​ സർക്കാർ വ്യക്​തമാക്കി. സ്​റ്റോക്ക്​ ഒഴിപ്പിക്കാൻ ഒരു മാസത്തെ കാലാവധി ഉൽപാദകർക്കും വ്യാപാരികൾക്കും നൽക​ിയെന്നും ഇത്​ മതിയായ കാലയളവാണെന്നും പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ്​ സിംഗിൾ ബെഞ്ചി​​െൻറ ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPlastic banPlastic Products Ban
News Summary - Plastic Products Ban High Court -Kerala News
Next Story