Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമഗ്ര പരിഷ്‌കരണത്തിന്​ ജലവിഭവ വകുപ്പ്: കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാൻ പ്ലാന്റുകൾ

text_fields
bookmark_border
സമഗ്ര പരിഷ്‌കരണത്തിന്​ ജലവിഭവ വകുപ്പ്: കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാൻ പ്ലാന്റുകൾ
cancel
camera_altപ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ഡീ​സാ​ലി​നേ​ഷ​ൻ പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കും. കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ​യും രൂ​ക്ഷ​മാ​യ പോ​ള​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ, പോ​ള സം​സ്ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കു​ന്ന വി​ദേ​ശ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ പ​ഠി​ച്ച് നി​ർ​ദേ​ശി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​തു​ൾ​​പ്പെ​ടെ സ​മ​ഗ്ര പ​രി​ഷ്‍ക​ര​ണ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ്. ജ​ല​വി​ഭ​വ വ​കു​പ്പി​ന് കീ​ഴി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് സ​മ​ഗ്ര ജ​ല​ന​യം രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പും വാ​ട്ട​ർ അ​തോ​റി​റ്റി​യും കൂ​ടു​ത​ൽ ജ​ന​കീ​യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​നാ​ണ് സ​മ​ഗ്ര ജ​ല​ന​യ​വും വി​വി​ധ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്ന​ത്. 2027 തു​ട​ക്ക​ത്തി​ൽ ജ​ല​ന​യം പ്ര​ഖ്യാ​പി​ക്കും. ജ​ല​ന​യം രൂ​പ​പ്പെ​ടു​ത്താ​ൻ ഡി​സം​ബ​ർ ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ‘കേ​ര​ള വാ​ട്ട​ർ കോ​ൺ​ക്ലേ​വ്’ സം​ഘ​ടി​പ്പി​ക്കും. അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത​നി​വാ​ര​ണ വി​ദ​ഗ്ധ​ൻ മു​ര​ളി തു​മ്മാ​രു​കു​ടി​യ​ട​ക്കം പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കും.

കു​ടി​വെ​ള്ള-​ജ​ല​സേ​ച​ന പ്ര​ശ്ന​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി പ​രി​ഹ​രി​ക്കാ​ൻ ജ​നു​വ​രി മു​ത​ൽ എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും എം.​എ​ൽ.​എ​മാ​ർ ചെ​യ​ർ​മാ​ൻ​മാ​രാ​യി സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കും. ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളും വാ​ട്ട​ർ അ​തോ​റി​റ്റി, പി.​ഡ​ബ്ല്യു.​ഡി, എ​ൽ.​എ​സ്.​ജി.​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന സ​മി​തി പ്ര​തി​മാ​സം യോ​ഗം ചേ​രും. മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​ത​ല അ​വ​ലോ​ക​ന​വും ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ മ​ന്ത്രി​ത​ല അ​വ​ലോ​ക​ന​വും ന​ട​ക്കും. പൈ​പ്പി​ടാ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന പി.​ഡ​ബ്ലു.​ഡി റോ​ഡു​ക​ൾ ഇ​നി​മു​ത​ൽ പി.​ഡ​ബ്ല്യു.​ഡി​യും ഗ്രാ​മീ​ണ/​പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളാ​ണെ​ങ്കി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും നേ​രി​ട്ട് പു​ന​രു​ദ്ധ​രി​ക്കും.

വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന ഭാ​ഗ​ത്തി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള തു​ക വാ​ട്ട​ർ അ​തോ​റി​റ്റി അ​ത​ത് വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റും. ഇ​തു​സം​ബ​ന്ധി​ച്ച് വ​കു​പ്പ് മ​ന്ത്രി​മാ​ർ ത​മ്മി​ൽ ധാ​ര​ണ​യാ​യി. ഇ​റി​ഗേ​ഷ​ന്റെ​യും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ​യും കീ​ഴി​ലു​ള്ള 22 അ​ണ​ക്കെ​ട്ടു​ക​ളു​ടെ സ​മ​ഗ്ര സു​ര​ക്ഷ വി​ല​യി​രു​ത്ത​ൽ ഡി​സം​ബ​ർ 31ന​കം പൂ​ർ​ത്തി​യാ​ക്കും. ഡാം ​സൈ​റ്റു​ക​ളും ക​നാ​ലു​ക​ളും വാ​ട്ട​ർ​ടാ​ങ്ക് പ​രി​സ​ര​ങ്ങ​ളും ന​വീ​ക​രി​ച്ച് ഇ​റി​ഗേ​ഷ​ൻ ടൂ​റി​സം വി​ക​സി​പ്പി​ക്കും. വ​കു​പ്പി​ന്റെ ഭൂ​മി അ​ന്യാ​ധീ​പ്പെ​ടാ​തി​രി​ക്കാ​ൻ ആ​റു​മാ​സ​ത്തി​ന​കം അ​സ​റ്റ് മാ​പ്പി​ങ്​ ന​ട​ത്തും. കൈ​യേ​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ സ്ഥ​ല​ങ്ങ​ൾ, ഇ​റി​ഗേ​ഷ​ൻ വ​ക സ്ഥ​ല​ങ്ങ​ൾ, ഡാം ​സൈ​റ്റു​ക​ൾ, ക​നാ​ൽ ഏ​രി​യ​ക​ൾ എ​ന്നി​വ ന​വീ​ക​രി​ച്ച്​ ജ​നോ​പ​കാ​ര​പ്ര​ദ​മാ​ക്കും.

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. ഏ​ഷ്യ​ൻ ഡെ​വ​ല​പ്‌​മെ​ന്റ് ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ 4000 കോ​ടി​യു​ടെ തീ​ര​ദേ​ശ സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ചെ​ല്ലാ​നം, പൊ​ഴി​യൂ​ർ പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ 10 പ്ര​ധാ​ന ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് നി​ശ്ച​യി​ച്ച​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ച് പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം സാ​ധ്യ​മാ​കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച്, ക​ഴി​യു​ന്ന​ത്ര സ്ഥ​ല​ങ്ങ​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹി​ക്കും. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ​യും അ​ധീ​ന​ത​യി​ലു​ള്ള ഗ​സ്റ്റ് ഹൗ​സു​ക​ളും ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വു​ക​ളും ന​വീ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ന്യാ​യ​മാ​യ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Plants to purify seawater and turn it into drinking water
Next Story