വിദേശ കമ്പനികളുടെ തോട്ടം ഭൂമി : 33,334 ഏക്കറിന് സിവിൽ കോടതിയിൽ കേസ് നൽകി
text_fieldsകോഴിക്കോട്:വിദേശ കമ്പനികൾ കൈവശം വെച്ചരിക്കുന്ന 33,334 ഏക്കറിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് നൽകിയെന്ന് മന്ത്രി കെ.രാജൻ. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഹാരിസൺസ് മലയാളവും അവരിൽനിന്ന ഭൂമി നേടിയവരും കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കനാണ് സിവിൽ കോടതിയെ സമീപിച്ചത്. മറ്റ് ജില്ലകളിലും സമാനമായ കേസുകൾ ഫയൽ ചെയ്യുന്നതിന് റവന്യൂ വകുപ്പ് കലക്ടർമാർക്ക് നിർദേശം നൽകി. .
സ്വതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ വാദേശ കമ്പനികൾക്കും പൗരന്മാർക്കും കർശ വ്യവസ്ഥകളോടെയാണ് പാട്ടമായും ഗ്രാന്റായും ഭൂമി നൽകിയത്. ഈ ഭൂമിയിൽ യാതൊരു ഉടമസ്ഥയും സ്ഥാപിക്കാതെ 1984ൽ നിലവിൽവന്ന ഹാരിസൺസ് മലയാളം കമ്പനി 1985, 2004, 2005 വർഷങ്ങളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി വിൽപ്പന നടത്തി.
ഇതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി നടത്തിയ അന്വേഷണത്തിൽ എട്ടു ജില്ലകാളിലായി ഹാരിസൺസ് കമ്പനി 76,769 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഭൂപരിഷ്കരണ നിയമപ്രകാരം ഒഴിപ്പിക്കൽ നടപടി സ്വീകരിക്കാണെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്ക്കാർ സ്പെഷ്യൽ ടീമിനെ നിയോഗിച്ചത്. ഇംഗ്ലീഷ് കമ്പനികളുടെയും പൗരന്മാരുടെയും തണ്ടപ്പേർ പിടിച്ച് നിലവിലെ കമ്പനികൾ ഭൂ നികുതി ഒടുക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ 2013ലെ വിധിന്യായത്തിൽ 1963ലെ ഭൂപരിഷ്കരണ നിയമപ്രകാരം താലൂക്ക് ലാൻഡ് ബോർഡുകൾ പുറപ്പെടുവിച്ച ഉത്തരവുകൾ കൈവശ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കില്ലെന്ന് നിരീക്ഷിച്ചു. നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനാണ് സർക്കാർ 2013ൽ സ്പെഷ്യൽ ഓഫിസറെ നിയോഗിച്ചത്.
സ്പെഷ്യൽ ഓഫിസിർ നടത്തിയ പരിശോധനയിൽ കമ്പനികൾ ഹാജരാക്കിയ രേഖകൾ ഉടമാവകാശം സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് കണ്ടെത്തി. പാട്ട വ്യവസ്ഥകൾ ലംഘിച്ച് ഭൂമി വിൽക്കുകയോ കൈമാറ്റം നടത്തുകയോ ചെയ്തുവെന്നും കണ്ടെത്തി. അതിനാലണ് കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഹാരസൺസ് അടക്കമുള്ള കമ്പനികൾ കൈവശം വെച്ചരിക്കുന്ന 38,170 ഏക്കർ തോട്ടം ഭൂമി സർക്കാർ ഭൂമിയാണെന്ന് പ്രഖ്യാപിച്ച് സ്പെഷ്യൽ ഓഫിസർ ഉത്തരവിട്ടത്.
കമ്പനികൾ ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്പെഷ്യൽ ഓഫിസർക്ക് ഭൂമിയുടെ ഉടമസ്ഥത നിർണയിച്ച് ഏറ്റെടുക്കുന്നതിന് ജൂറിസ് ഡിക്ഷൻ ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. സർക്കാറിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.
നിയമവകുപ്പ് സിവിൽ കോടതിയെ സമീപിക്കാൻ നിയമോപദേശം നൽകിയതിനെ തുടർന്ന് സർക്കാർ സിവിൽ കോടതിയിൽ കേസ് നൽകാൻ കലക്ടർമാർക്ക് നിർദേശം നൽകി. സിവിൽ കേസുകളിലെ വിധിക്കുവിധേയമായി മാത്രമേ ഭൂമിയുടെ പുനരുപയോഗവും വിതരണവും സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്നും കെ.ബാബു, ഉമ തോമസ്, സി.ആർ.മഹേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്ക് മന്ത്രി കെ.രാജൻ രേഖാമൂലം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

