Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ട ഭൂമി...

തോട്ട ഭൂമി ഏറ്റെടുക്കൽ:  നിയമവകുപ്പ് ശിപാർശ ഹൈകോടതി നിരീക്ഷണങ്ങളെ നിരാകരിക്കുന്നത്​

text_fields
bookmark_border
തോട്ട ഭൂമി ഏറ്റെടുക്കൽ:  നിയമവകുപ്പ് ശിപാർശ ഹൈകോടതി നിരീക്ഷണങ്ങളെ നിരാകരിക്കുന്നത്​
cancel

കൊല്ലം: തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമാണം വേണമെന്ന രാജമാണിക്യം റിപ്പോർട്ട് തള്ളി നിയമവകുപ്പ് നൽകിയ ശിപാർശ ഹാരിസൺസ്​ കേസിൽ ഹൈകോടതി നടത്തിയ നിരീക്ഷണങ്ങളെ നിരാകരിക്കുന്നത്​. ഹാരിസൺസ്​ മലയാളം കമ്പനിയുടെ ഭൂമി ഏ​െറ്റടുത്ത്​ റവന്യൂ സ്​പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്​ത്​ കമ്പനി സമർപ്പിച്ച കേസ്​ പരിഗണിച്ച ജസ്​റ്റിസ്​ പി.വി. ആശ, ഹാരിസൺസ്​ വിദേശ കമ്പനിയാണെന്ന്​ വ്യക്​തമായി നിരീക്ഷിച്ചിരുന്നു​.

കേസ്​ ഡിവിഷൻ ​െബഞ്ചിന്​ റഫർ ചെയ്​ത്​ 2015 നവംബർ 25ന് പ്രസ്​താവിച്ച വിധിയിൽ കമ്പനിയുടെ നിയമ ലംഘനങ്ങൾ അക്കമിട്ട്​ വിവരിക്കുന്നു. വി​േദശ കമ്പനിയായ ഹാരിസൺസിനെ കുടിയാനായി കാണാനാവില്ല. ഭൂ സംരക്ഷണ നിയമ പ്രകാരം കമ്പനിക്കെതിരെ സർക്കാറിന്​ നടപടികൾ തുടരാൻ പൂർണമായും അധികാരമുണ്ട്​. ഭൂമിയുടെ ഉടമസ്​ഥാവകാശം തെളിയിക്കുന്നതിന്​ കാട്ടുന്ന ആധാരങ്ങൾ വ്യാജമാണ്​, ഇംഗ്ലീഷ്​ കമ്പനി ആക്​ട്​ പ്രകാരം രജിസ്​റ്റർ ചെയ്​ത കമ്പനിയായതിനാൽ അവർക്ക്​ ഫെറ നിയമത്തിൽ ഇളവ്​ അനുവദിക്കാനാവില്ല എന്നെല്ലാം വിധിയിൽ പറയുന്നു. 

ഇതൊന്നും കണക്കിലെടുക്കാതെയാണ്​ നിയമവകുപ്പ്​ ​െസക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട്​ നൽകിയത്. തോട്ട ഭൂമി വിഷയത്തിൽ പഴയ നിയമ ലംഘനങ്ങൾ പുനഃപരിശോധിക്കേണ്ടതില്ലെന്ന് നേരത്തേ മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. അതിനു പിൻബലം നൽകുന്ന റിപ്പോർട്ടാണ് നിയമവകുപ്പ് സമർപ്പിച്ചിരിക്കുന്നത്. ഹാരിസൺസ്​ കേസിലെ ഹൈകോടതി നിരീക്ഷണങ്ങൾ പാടെ അവഗണിച്ചാണ്​ തോട്ടം മേഖലയിലെ കമ്പനികളുടെ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് നിയമവകുപ്പ് റിപ്പോർട്ടിൽ പറയുന്നത്.

തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന 95 ശതമാനം കമ്പനികളും വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ), രജിസ്​ട്രേഷൻ ആക്​ട്​, സ്​റ്റാമ്പ്​ നിയമം, ഭൂ സംരക്ഷണ നിയമം തുടങ്ങിയവയെല്ലാം ലംഘിച്ചാണ് കൈവശ ഭൂമിക്ക് ആധാരം ചമച്ചിരിക്കുന്നത്. മൂന്നാറിലെ ഭൂമിക്ക് ടാറ്റ കാണിക്കുന്ന ആധാരവും ഈ നിയമങ്ങളെല്ലാം ലംഘിക്കുന്നതാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtplantation land
News Summary - plantation land in kerala govt
Next Story