പുലിപ്പേടിയിൽ തോട്ടംമേഖല
text_fieldsഡോർലാൻഡിൽ വനം വകുപ്പ് കാമറ സ്ഥാപിക്കുന്നു
ലിയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ ചാകുന്നത് പതിവാകുന്നു. രണ്ടുവര്‍ഷത്തിനിടെ പെരിയവരൈ എസ്റ്റേറ്റില്‍ മാത്രം കൊല്ലപ്പെട്ടത് എട്ടിലധികം കന്നുകാലികളാണ്.
കഴിഞ്ഞ ദിവസം അന്പളഗെൻറ ആറുവയസ്സുള്ള എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ പുലികൊന്നു. ജനം തിങ്ങിപ്പാര്‍ക്കുന്ന ലയങ്ങളിൽ ഇവയെ രാപകൽ വ്യത്യാസമില്ലാതെ കാണാൻ കഴിയും. വന്യമൃഗങ്ങളെ പേടിച്ച് വീടുകളിലും തൊഴിലിടങ്ങളിലും പോകാന്‍ കഴിയാത്ത അവസ്ഥയും മൂന്നാറടക്കം തോട്ടം മേഖലകളിലുണ്ട്.
മുമ്പ് പ്രദേശങ്ങള്‍ക്ക് സമീപത്തെ എസ്റ്റേറ്റുകളിലായിരുന്നു വന്യമൃഗ ആക്രമണം ഉണ്ടാകാറുള്ളത്. ഇപ്പോള്‍ എവിടെയും ആക്രമണം പ്രതീക്ഷിച്ചാണ് പലരും വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത്. തോട്ടം മേഖലയില്‍ പണിയെടുക്കുന്നവര്‍ കുട്ടികളുടെ പഠനത്തിനും മറ്റ് ഇതര ആവശ്യങ്ങള്‍ക്കുമായി അടുക്കളത്തോട്ടവും കന്നുകാലി, അടുവളര്ത്തല്പോലുള്ള കൃഷികളുമാണ് നടത്തുന്നത്.
എന്നാല്‍, വന്യമൃഗശല്യംമൂലം രൂക്ഷമായതോടെ ഇതിനു കഴിയുന്നില്ല. പെരിയവരൈ എസ്റ്റേറ്റിലെ ഗാന്ധി, മുരുകയ്യ എന്നിവരുടെ കന്നുകാലികളെയും പുലി കൊന്നൊടുക്കിരുന്നു. നഷ്ടപരിഹാരം നല്കാന് വനപാലകര്‍ തയാറായിട്ടില്ല. നെറ്റിക്കുടി, പഴയ ദേവികുളം എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്. ഇവിടെ ആറുമാസമുള്ള പശുകിടാവിനെയും കറവപ്പശുവിനെയും കൊന്നു.
സംഭവം വനപാലകരെ അറിയിച്ചെങ്കിലും പ്രദേശം സന്ദര്‍ശിക്കാന്‍പോലും അധികൃതര്‍ തയാറായിെല്ലന്ന് നാട്ടുകാർ പറയുന്നു. പതിനായിരക്കണക്കിന് തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കാട്ടാനയും കാട്ടുപോത്തും പുലിയും ഭീതിവിതക്കുമ്പോള് നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പുലിയെ കണ്ടെത്താൻ ഡോർലാൻഡിൽ കാമറ സ്ഥാപിച്ചു
കട്ടപ്പന: കഴിഞ്ഞ ദിവസം പുലിയെക്കണ്ട അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഡോർലാൻഡിൽ വനം വകുപ്പ് കാമറ സ്ഥാപിച്ചു. 700 മീറ്ററിൽ രണ്ടു കാമറയാണ് സ്ഥാപിച്ചത്. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ഇവർ താമസിക്കുന്ന വീടിെൻറ മുറ്റത്ത് പുലിയെ കണ്ടത്.
പോത്തിൻ കുട്ടികളെ വളർത്തുന്ന ഫാമിനു സമീപം എത്തിയ പുലി, വെളിച്ചവും ആളനക്കവും ഉണ്ടായതോടെ ഏലക്കാട്ടിൽ മറഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രാത്രിയും തിങ്കളാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
മുറ്റത്തെ മണലിൽ പാദങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് കുമളി റേഞ്ചിലെ ചെല്ലാർകോവിൽ സെക്ഷനിൽനിന്ന് ഉദ്യോഗസ്ഥരായ ജെ. വിജയകുമാർ, പി.എസ്. അനീഷ്, സജു എസ്. ദേവ്, ഫോറസ്റ്റ് വാച്ചർ ഇ. ഷൈജുമോൻ എന്നിവരെത്തി കാമറ സ്ഥാപിച്ചു.
പുലിയുടെ ചിത്രം കാമറയിൽ പതിഞ്ഞാൽ കൂട് സ്ഥാപിക്കാനാണ് തീരുമാനം. ഡോർലാൻഡിൽ കണ്ട പുലിയുടെ കാൽപാദം വ്യക്തമായി തിരിച്ചറിയാൽ കഴിയുന്നിെല്ലന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തേക്കടി വനമേഖലയുമായി അടുത്തുകിടക്കുന്ന ചെകുത്താൻമല ഏലമലക്കാടുകളുടെ ഭാഗമാണ് ഈ പ്രദേശങ്ങൾ. പ്രദേശവാസികളും തൊഴിലാളികളും ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

