Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടംഭൂമി പരിവർത്തനം:...

തോട്ടംഭൂമി പരിവർത്തനം: നടപടി സ്വീകരിക്കുന്നതിൽ എസ്.എൽ.ബിയും ജില്ലാ ഭരണകൂടവും പരാജയമെന്ന് റിപ്പോർട്ട്

text_fields
bookmark_border
തോട്ടംഭൂമി പരിവർത്തനം: നടപടി സ്വീകരിക്കുന്നതിൽ എസ്.എൽ.ബിയും ജില്ലാ ഭരണകൂടവും പരാജയമെന്ന് റിപ്പോർട്ട്
cancel

കോഴിക്കോട് : ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് നൽകിയ തോട്ടം ഭൂമി അനധികൃതമായി പരിവർത്തനം നടത്തുന്നതിൽ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന ലാൻഡ് ബോർഡും (എസ്.എൽ.ബിയും) ജില്ലാ ഭരണകൂടവും പരാജയമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. പരിശോധനയിൽ നിയമലംഘനം നടന്നുവെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാൻ സർക്കാർ സംവിധാനം തയാറാകുന്നില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

ഭൂപരിധിയിൽ ഇളവ് ലഭിച്ച തോട്ടംഭൂമി പരിവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട കേസുകൾ നിരവധിയാണ്. അന്വേഷണത്തിൽ 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ 17 കേസ് ഭൂമി പരിവർത്തനം ചെയ്തതായി 2024 നവംബർ വരെ സംസ്ഥാന ലാൻഡ് ബോർഡിന് മുന്നിലെത്തി. എന്നാൽ, ഈ ഭൂമി ഏറ്റെടുക്കാതെ, ഭൂവുടമകൾ കൈവശം വെക്കുന്നത് തുടരുകയാണ്. 17 കേസുകളിൽ 10 കേസുകൾ ജില്ലാ കലക്ടറിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്നതിന് താലൂക്ക് ലാൻഡ് ബോർഡിന് കൈമാറി.

ഇതിൽ ഒരു കേസ് കോഴിക്കോട് ജില്ലിയിലാണ്. 2021 ജൂലൈയിലാണ് സംസ്ഥാന ലാൻഡ് ബോർഡിന് മുന്നിലെത്തിയത്. എന്നാൽ, ഇത് 2023 മാർച്ചിലാണ് കോഴിക്കോട് കലക്ടർക്ക് പരിശോധനക്കായി അയച്ചത്. ഇത് ഏകദേശം രണ്ട് വർഷത്തെ കാലതാമസത്തിന് കാരണമായി. പിന്നീട് നടപടിയുണ്ടായില്ല.

റാന്നിയിലെ ഭൂമിയാണ് മറ്റൊരു കേസ്. നവംബർ 29-ന് തഹസിൽദാർ റിപ്പോർട്ട് ചെയ്തു. 2021-ൽ ബന്ധപ്പെട്ട ഭൂമി തോട്ടഭൂമിയാണെന്നും കെ.എൽ.ആർ നിയമപ്രകാരം ഇളവ് അനുവദിച്ചുവെന്നും, ഹോട്ട് മിക്‌സിംഗ് പ്ലാൻറ് സ്ഥാപിക്കുന്നതിനായി ഭൂമി അനധികൃതമായി മാറ്റിയത് 2021 ഡിസംബറിൽ സംസ്ഥാന ലാൻഡ് ബോർഡിൻറെ ശ്രദ്ധയിൽപ്പെടുത്തി.

ഭൂമിയുടെ പരിവർത്തനത്തെക്കുറിച്ച് അറിഞ്ഞിട്ടും, സംസ്ഥാന ലാൻഡ് ബോർഡോ താലൂക്ക് ലാൻഡ് ബോർഡോ നടപടി സ്വീകരിച്ചില്ല. ഇക്കാര്യത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് തേടിയിരുന്നു. അതിന് ശേഷം 2022 നവംബറിൽ റവന്യൂ വകുപ്പ് കലക്ടറോട് പരിശോധനയും റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. മൂന്ന് വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിക്കാതെ കിടക്കുകയാണ്. ഭൂമി ഏറ്റെടുക്കാൻ തുടർ നടപടിയുണ്ടായില്ല.

കോന്നി താലൂക്കിലെ തോട്ടം ഭൂമി അനധികൃതമായി പരിവർത്തനം ചെയ്യുന്നത് 2021 ജൂലൈയിൽ ഹൈകോടതിയുടെ ഉത്തരവിനെ തുടർന്നാണ് എസ്.എൽ.ബിയുടെ ഇടപെടൽ ഉണ്ടായത്. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി 2021 നവംബറിൽ വിഷയം കലക്ടർക്ക് കൈമാറി. എ.സി.എസിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും റവന്യൂ വകുപ്പ് തുടർനടപടികൾ ഉണ്ടായില്ല.

2023 ജൂലൈയിൽ ജില്ലാ കലക്ടർക്ക് റിമൈൻഡർ നൽകിയെങ്കിലും നാളിതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അനധികൃത ഭൂമി പരിവർത്തനങ്ങളിൽ എസ്.എൽ.ബിയും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കെ.എൽ.ആർ നിയമപ്രകാരം, ഇളവ് നൽകിയ ഭൂമി പരിവർത്തനം ചെയ്താൽ അത് ഏറ്റെടുക്കാണ് വ്യവസ്ഥയുണ്ട്.

തോട്ടം ഭൂമി അനധികൃതമായി പരിവർത്തനം ചെയ്താൽ കാലതാമസം വരുത്താതെ ഭൂമി ഏറ്റെടുക്കാൻ താലൂക്ക് ലാൻഡ് ബോർഡുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിലെ പരാജയം കാലതാമസത്തിന് കാരണമാകുന്നു. സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെക്കുന്നതിനും കൈയേറ്റം ചെയ്യുന്നതിനും ഇത് വഴി വെക്കുവന്നുവെന്നും എ.ജി റിപ്പോർട്ടിൽ പറയുന്നു.

1963-ലെ ഭൂപരിഷ്കരണ (കെ.എൽ.ആർ) നിയമത്തിലെ സെക്ഷൻ 81 പ്രകാരം ചില പ്രത്യേക തരം ഭൂമി പരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. അത്തരം ഇളവ് വകുപ്പ് 83 പ്രകാരം വിജ്ഞാപനം ചെയ്ത തീയതിയിൽ പ്രാബല്യത്തിൽ വന്നു. ഒരിക്കൽ ഇളവ് നഷ്‌ടപ്പെട്ടാൽ, അത് വകുപ്പ് 83 പ്രകാരം വിജ്ഞാപനം ചെയ്ത തീയതിക്ക് ശേഷം ഏറ്റെടുത്തതായി കണക്കാക്കുമെന്നാണ് നിയമം. നിയമലംഘനത്തിന് മുന്നിൽ സംസ്ഥാന ലാൻഡ് ബോർഡ് നോക്കുകുത്തിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantationland conversion
News Summary - plantation land conversion: Report says SLB and district administration failed to take action
Next Story