ക്ഷീരകർഷകരുടെ സമഗ്ര വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കും -മന്ത്രി കെ.എ. തുളസി
text_fieldsപെരിങ്ങോട് പാലക്കാട് ബ്ലോക്ക് ക്ഷീരകർഷക സംഗമം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു
കോങ്ങാട്: ക്ഷീരകർഷകരുടെ സമഗ്ര വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ.എ. തുളസി. ക്ഷീരകർഷകർ, ക്ഷീരസംഘം ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും പദ്ധതികൾ ആവിഷ്കരിക്കുക. ക്ഷീര വികസന വകുപ്പ് പാലക്കാട് ബ്ലോക്ക് ക്ഷീരകർഷക സംഗമം ‘ക്ഷീരോദയം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാറശ്ശേരി ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സൂര്യ (കോങ്ങാട്), കെ.കെ. ഉഷാകുമാരി (പറളി), കെ.വി. ഫെബിൻ റഹ്മാൻ (കേരളശ്ശേരി), ടി.കെ. രാമദാസ് (മുണ്ടൂർ), ക്ഷീരകർഷക സംഗമ കമ്മിറ്റി ചെയർമാൻ ടി.യു. മുരളീകൃഷ്ണൻ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അഖിൽ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ മികച്ച വനിത കർഷക, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ, മികച്ച യുവ കർഷകൻ, മികച്ചഎസ്.സി കർഷകൻ എന്നിവരെ ആദരിച്ചു. ക്വിസ് മത്സര വിജയികൾക്കുളള സമ്മാനദാനം, സെമിനാർ, ക്ഷീരോൽപന്ന നിർമാണ പ്രദർശനം, ഉപകരണങ്ങളുടെ പ്രദർശനം എന്നിവയും നടന്നു. ടി.യു. മുരളീകൃഷ്ണൻ സ്വാഗതവും ക്ഷീരവികസന ഓഫിസർ എസ്. ശ്യാമിലി നന്ദിയും പറഞ്ഞു.

