വൈദ്യുതി മേഖലയിലെ ആസൂത്രണം: മാറ്റങ്ങൾ നിർദേശിച്ച് കരട് റഗുലേഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ, വിതരണ മേഖലകളിൽ നിലവിലെ രീതികളിൽ മാറ്റങ്ങൾ നിർദേശിക്കുന്ന കരട് ചട്ടത്തിന് (റിസോഴ്സ് അഡിക്വസി റഗുലേഷൻ-2026) റഗുലേറ്ററി കമീഷൻ രൂപംനൽകി. പരമ്പരാഗത വൈദ്യുതോൽപാദന, പ്രസരണ, വിതരണ രീതികളിൽനിന്ന് ഊർജ മേഖല മാറുന്ന സാഹചര്യങ്ങൾകൂടി പരിഗണിച്ചാണ് കരട് തയാറാക്കിയത്.
വൈദ്യുതി വാങ്ങൽ കരാറുകൾ, സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്‍ററുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കരട് ചട്ടത്തിൽ ഫെബ്രുവരി 25ന് കമീഷൻ തെളിവെടുപ്പ് നടത്തും. തുടർന്നാവും അന്തിമചട്ടം പ്രസിദ്ധീകരിക്കുക. കെ.എസ്.ഇ.ബി നടത്തുന്ന വൈദ്യുതി വാങ്ങലുകൾ, വിവിധ കരാറുകളുടെ വിവരങ്ങൾ തുടങ്ങിയവ കൂടുതൽ സുതാര്യമാക്കാനുള്ള നിർദേശങ്ങളും കരടിലുണ്ട്.
കൃത്യമായ ആസൂത്രണത്തിനും നിർവഹണത്തിനുമയി ‘മൾട്ടി ഡിസിപ്ലിനറി സെൽ’ രൂപവത്കരിക്കൽ, എ.ഐ അധിഷ്ഠിത സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നിങ്ങനെ പരിഷ്കാരങ്ങളും ചൂണ്ടിക്കാട്ടുന്നതാണ് കരട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

