Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസൂത്രണ ബോർഡ്; നിയമനങ്ങളിൽ സാമൂഹിക നീതിയും പിന്നാക്ക സമുദായ പ്രാതിനിധ്യവും ഉറപ്പുവരുത്തണം -ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

text_fields
bookmark_border
ആസൂത്രണ ബോർഡ്; നിയമനങ്ങളിൽ സാമൂഹിക നീതിയും പിന്നാക്ക സമുദായ പ്രാതിനിധ്യവും ഉറപ്പുവരുത്തണം -ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
cancel

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലേക്കും സാംസ്കാരിക സ്ഥാപനങ്ങളിലേക്കും പിന്നാക്ക സമുദായ പ്രാതിനിധ്യം സമ്പൂർണ്ണമായും അവഗണിച്ച് സർക്കാർ നടത്തിയ നിയമനങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. ജനാധിപത്യത്തിൻ്റെ അടിത്തറയായ പ്രാതിനിധ്യത്തെ നിരാകരിച്ചിട്ടുള്ള തുടർച്ചയായ സർക്കാർ നിയമനങ്ങൾ പിന്നാക്ക സമുദായങ്ങളോടുള്ള കടുത്ത വിവേചനത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമനങ്ങളിൽ യോഗ്യരായ വ്യക്തികളെയാണ് നിയമിക്കുന്നതെങ്കിലും ജനാധിപത്യ സംവിധാനത്തിൽ പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യത്തെ പൂർണ്ണമായും അവഗണിക്കാനുള്ള ന്യായമായി പ്രസ്തുത വാദത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. സാമൂഹിക സന്തുലിതാവസ്ഥയെ പരിഗണിക്കാതെ പ്രഫഷണൽ യോഗ്യതകളെ മാത്രം ആധാരമാക്കി നടത്തുന്ന നിയമനങ്ങൾ സാമൂഹിക നീതിയുടെ പൂർണ്ണമായ ലംഘനമാണ്. സാമൂഹികമായ കാരണങ്ങളാൽ പുറന്തള്ളപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങൾ നിയമപരമായ സംവരണങ്ങളിലൂടെയും പ്രാതിനിധ്യത്തിലൂടെയും എല്ലാം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാറുകൾക്കുണ്ട്.

വിഭവ വിതരണത്തിലും പദവികളുടെ നിയമനങ്ങളിലും എല്ലാം സാമൂഹിക നീതി ഉറപ്പുവരുത്തുന്ന നടപടിക്രമങ്ങൾക്ക് പ്രാഥമികമായി ബാധ്യതപ്പെട്ട സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് തന്നെ ഇത്തരം വിവേചനപൂർണ്ണമായ തീരുമാനങ്ങൾ രൂപപ്പെടുന്നത് തീർത്തും ഭരണഘടന ലംഘനവും നീതിനിഷേധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിർണയിക്കുന്നതിലും വിഭവങ്ങൾ പങ്കുവെക്കുന്നതിലും വികസനത്തെ വിഭാവന ചെയ്യുന്നതിലുമെല്ലാം നിർണായക പങ്കുള്ള ആസൂത്രണ ബോർഡിലേക്കുള്ള നിയമനത്തിലാണ് ലിംഗപരവും സാമുദായികപരവുമായ വിവേചനത്തെ സർക്കാർ ഇപ്പോൾ സാധൂകരിച്ചിരിക്കുന്നത്. പിന്നാക്ക സമുദായ പ്രാതിനിധ്യം അവഗണിച്ച് നടത്തിയ ആസൂത്രണ ബോർഡിലെ നിയമനങ്ങൾ വിഭവങ്ങളുടെ സാമൂഹിക നീതിയിലധിഷ്ഠിതമായ വിതരണത്തെ സാരമായി ബാധിക്കും.

ആസൂത്രണ ബോർഡിൽ മാത്രമല്ല, സർവ്വകലാശാല കൗൺസിലുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂറ്ററി ബോർഡുകൾ,സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ എല്ലാം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം തുടർച്ചയായി നിഷേധിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനം യു ഡി എഫ് സർക്കാർ തിരുത്താൻ സന്നദ്ധമാവണം. പ്രാതിനിധ്യത്തിന്റെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയത്തെ പൂർണ്ണമായും അവഗണിച്ച് സർക്കാർ നടത്തിയ നിയമനങ്ങളിൽ പുനരാലോചനകൾ നടത്തി തിരുത്താൻ സന്നദ്ധമാവണമെന്നും നഈം ഗഫൂർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Planning Board Social Justice
Next Story