പദ്ധതി വിഹിത വിനിയോഗം ലക്ഷ്യമിട്ടതിെൻറ പകുതിയിൽ താഴെ
text_fieldsതൃശൂർ: മികച്ച ആസൂത്രണത്തോടെയും കർശന നിർദേശങ്ങളോടെയും പതിമൂന്നാം പദ്ധതിയുടെ വാർഷിക പദ്ധതി പൂർത്തിയാക്കുകയെന്ന ലക്ഷ്യം പാളി. സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കേ ലക്ഷ്യമിട്ടതിെൻറ പകുതിയിൽ താഴെ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത വിനിയോഗം. സർക്കാർ നിർദേശമനുസരിച്ച് ഫെബ്രുവരിയിൽ 80 ശതമാനം െചലവിടണം. എന്നാൽ, വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തദ്ദേശ വകുപ്പ് സമാഹരിച്ച കണക്കനുസരിച്ച് 45.69 ശതമാനമാണ് വിനിയോഗം. ഫെബ്രുവരി 15നകം വാർഷിക പദ്ധതി അവലോകനം നടത്താൻ കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകി. ജൂൺ 30ന് 15 ശതമാനം, സെപ്റ്റംബർ 30നകം 30 ശതമാനം, ഡിസംബർ 31ന് 70 ശതമാനം എന്നിങ്ങനെയാണ് വിഹിതം വിനിയോഗിക്കാൻ സർക്കാർ നൽകിയ നിർദേശം. മാർച്ചിൽ 15 ശതമാനം മാത്രമേ ചെലവാക്കാൻ അനുവദിക്കൂ എന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ജൂണിൽ ചെലവഴിച്ചത് മുൻ വർഷത്തെ പദ്ധതിയിൽ പൂർത്തിയാവാത്തതായിരുന്നു. പദ്ധതികൾക്ക് ഏപ്രിൽ 30ന് ജില്ല ആസൂത്രണ സമിതികളുടെ അംഗീകാരം വാങ്ങാൻ ആദ്യം നിർദേശിച്ചിരുന്നു. എന്നാൽ, ഓൺലൈൻ സോഫ്ട്വെയർ സജ്ജമാക്കാൻ വൈകിയേതാടെ മേയ് 31 ആക്കി. പല തദ്ദേശ സ്ഥാപനങ്ങളും അതിന് മുമ്പ് പദ്ധതിരേഖ സമർപ്പിക്കാൻ കഴിയാതിരുന്നതോടെ പിന്നെയും ജൂൺ 15 വരെ നീട്ടി.
ജൂൺ 15ന് അംഗീകാരം കിട്ടിയ േപ്രാജക്ടിൽ 30നകം 15 ശതമാനം ചെലവാക്കുന്നത് അപ്രാേയാഗികമാണെന്ന് തദ്ദേശ സ്ഥാപന മേധാവികൾ പറയുന്നു. സ്പിൽ ഓവർ േപ്രാജക്ടുകൾക്ക് (മുൻ സാമ്പത്തിക വർഷത്തെ ബാക്കി തുക) ചെലവുണ്ടാക്കൽ മാത്രമാണ് ജൂണിൽ നടന്നത്. ഇതാകട്ടെ 10 ശതമാനം പോലുമെത്തിയില്ല. ആഗസ്റ്റിൽ ഇത്തരം പ്രോജക്ടുകളുടെയും സ്പിൽ ഓവർ േപ്രാജക്ടുകളുടെയും നിർവഹണത്തിനായിരുന്നു മുൻതൂക്കം. ഓണക്കാലത്ത് ട്രഷറിയിൽനിന്നും ബില്ല് മാറുന്നതിലെ കാലതാമസംകൂടിയായപ്പോൾ സെപ്റ്റംബർ 30െൻറ 30ശതമാനം വിനിയോഗ ലക്ഷ്യവും പാളി.
ജൂലൈയിൽ വന്ന ജി.എസ്.ടി പദ്ധതി പ്രവർത്തങ്ങളെ ബാധിച്ചു. പൊതുമരാമത്തു കരാറുകാരുടെ നിസഹകരണ സമരം കൂടിയായപ്പോൾ ടെൻഡർ എടുക്കാൻ ആളില്ലാതെ വന്നു. ഡിസംബറിലാണ് പലയിടത്തും ടെൻഡർ നടപടി തുടങ്ങിയത്. ഒക്ടോബർ 20 മുതൽ വന്ന ട്രഷറി നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളെ വീണ്ടും ബാധിച്ചു. ഈ സമയത്താണ് പല തദ്ദേശ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് രൂപയുടെ ബില്ല് ട്രഷറിയിൽ സമർപ്പിച്ചത്. ഇതോടെ ഡിസംബർ 30ന് സർക്കാർ നിഷ്കർഷിച്ച 70 ശതമാനം ചെലവും ജലരേഖയായി.
ഡിസംബർ, -ജനുവരി മാസങ്ങളിൽ വകുപ്പ് സെക്രട്ടറിതലത്തിലും മന്ത്രി തലത്തിലും പദ്ധതി അവലോകന യോഗം ചേരാറുണ്ട്. ഇത്തവണ അതും ഉണ്ടായില്ല. ജനുവരി അവസാനത്തിലാണ് ട്രഷറി നിയന്ത്രണം നീങ്ങിയത്. സർക്കാർ സംവിധാനം വീണ്ടും സജീവമായെങ്കിലും ലക്ഷ്യം പൂർത്തിയാക്കാൻ ഈ വേഗം മതിയാവില്ലെന്ന് തദ്ദേശ സ്ഥാപന മേധാവികൾ പറയുന്നു.
പദ്ധതി വിഹിത വിനിയോഗം വെള്ളിയാഴ്ച വരെ (ശതമാനത്തിൽ)
ജില്ല പഞ്ചായത്ത് -28.63
കോർപറേഷൻ -37.32
നഗരസഭ -43.99
ബ്ലോക്ക് പഞ്ചായത്ത് -46.49
ഗ്രാമപഞ്ചായത്ത് -52.22
ജില്ലകളിൽ മുന്നിൽ:
കോട്ടയം -48.08
കൊല്ലം -48.02
പത്തനംതിട്ട -47.61
ഏറ്റവും പിന്നിൽ:
കോഴിക്കോട് -39.46
വയനാട് -42.06
എറണാകുളം -43.37
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
