കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം മാറ്റൽ: നടപടി ഇന്ന് തുടങ്ങും
text_fieldsകരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം മാറ്റാൻ എത്തിച്ച ക്രെയിൻ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം മാറ്റുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. ക്രെയിൻ അടക്കമുള്ളവ ഞായറാഴ്ച വൈകീേട്ടാടെ എത്തി.
ഉച്ചക്ക് രണ്ടിന് മുംബൈയിൽനിന്ന് എത്തുന്ന എയർ ഇന്ത്യ എൻജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും നടപടികൾ. വിമാനം മാറ്റിവെക്കാനായി നേരത്തേ കരിപ്പൂരിൽ സംവിധാനം ഒരുക്കിയിരുന്നു. കൂട്ടാലുങ്ങൽ ഭാഗത്ത് സി.െഎ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപമാണ് വിമാനത്താവള വളപ്പിൽ സൗകര്യം ഒരുക്കിയത്.
ഇവിടെ പ്രത്യേക കോൺക്രീറ്റ് പ്രതലം തയാറാക്കി. അപകടസ്ഥലത്ത് നിന്ന് വിമാനത്തിെൻറ ഭാഗങ്ങൾ കൊണ്ടുപോകുന്നതിനുള്ള വഴിയും ഒരുക്കി. തിങ്കളാഴ്ച മുതൽ ഒാരോ ഭാഗങ്ങളായി അഴിച്ചുമാറ്റും. ഇവ പിന്നീട് േലാറിയിലാണ് പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്ക് എത്തിക്കുക. ഇവിടെ എത്തിച്ചതിനുശേഷം വീണ്ടും കൂട്ടിയോജിപ്പിക്കും. കൊണ്ടോട്ടി ഡോറൽ ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ആൻഡ് െഡവലപ്പേഴ്സിനാണ് കരാർ.
ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടത്. അപകടം അന്വേഷിക്കാൻ നിയോഗിച്ച എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഘം, ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), വിമാനത്താവള അതോറിറ്റി, ബോയിങ്, എയർ ഇന്ത്യ തുടങ്ങി വിവിധ വിഭാഗങ്ങളുടെ ഉന്നതതല സംഘം നേരത്തേ കരിപ്പൂരിലെത്തിയിരുന്നു.
അന്വേഷണത്തിനായി നിയോഗിച്ച എ.എ.െഎ.ബി സംഘം വീണ്ടും കരിപ്പൂരിലെത്തിയേക്കും.