Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമപരമായ...

നിയമപരമായ അനുമതിയില്ലാത്ത ആരാധനാലയങ്ങളും പ്രാർഥന കേന്ദ്രങ്ങളും പൂട്ടണം -ഹൈകോടതി

text_fields
bookmark_border
kerala High court
cancel

കൊച്ചി: നിയമപരമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർഥന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന്​ ഹൈകോടതി. അനുമതിയില്ലാത്ത ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന്​ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഉറപ്പുവരുത്തണമെന്നും വാണിജ്യം അടക്കം മറ്റ് ആവശ്യങ്ങൾക്ക് അനുമതി തേടി നിർമിച്ച കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കാനുള്ള അപേക്ഷകൾ അനിവാര്യ സാഹചര്യത്തിലൊഴികെ അനുവദിക്കരുതെന്നും ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ഇക്കാര്യത്തിൽ സർക്കുലർ പുറപ്പെടുവിക്കാനും നിർദേശിച്ചു. മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൽകിയ അപേക്ഷ നിരസിച്ച ജില്ല കലക്ടറുടെ നടപടിക്കെതിരെ നൂറുൽ ഇസ്​ലാം സാംസ്കാരിക സംഘം നൽകിയ അപേക്ഷ തീർപ്പാക്കിയാണ്​ സിംഗിൾബെഞ്ചിന്‍റെ നിർദേശം.

കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്‍ലിം പള്ളികളുണ്ടെന്നതടക്കം വിലയിരുത്തിയാണ്​ കലക്ടർ അപേക്ഷ നിരസിച്ചത്​. ഇത്​ ശരിവെച്ച കോടതി, ഇത്തരം അപേക്ഷകൾ ജാഗ്രതയോടെ വേണം തീർപ്പാക്കേണ്ടതെന്ന്​ നിർദേശിച്ചു. പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥന കേന്ദ്രങ്ങൾക്കുമുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നത്​ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച്​ വേണം. സമാന ആരാധനാലയങ്ങൾ സമീപത്തു​ണ്ടോയെന്ന്​ പരിഗണിക്കണം.

ആരാധനാലയങ്ങൾ തമ്മിലെ അകലം അനുമതിക്ക്​ മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്കു നിർമിച്ചശേഷം മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകുന്ന അപേക്ഷകൾ സാധാരണ ഗതിയിൽ അനുവദിക്കേണ്ടതില്ല. അനിവാര്യമാണെങ്കിൽ മാത്രം പൊലീസ്​ റിപ്പോർട്ടടക്കം പരിഗണിച്ചും വിശദമായി പരിശോധിച്ചും അനുമതി നൽകണം.​ ഇക്കാര്യത്തിലും ചീഫ്​ സെക്രട്ടറിയും ഡി.ജി.പിയും കർശന നിർദേശം നൽകണം. അനുമതിയില്ലാതെ ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നത്​ അപലപനീയമാണ്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും കോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Religious Prayer CentreHigh Courtlegal permission
News Summary - Places of worship and prayer centers without legal permission should be closed - High Court
Next Story