Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണം: പല...

സംവരണം: പല പാർട്ടികൾക്കും ഉറച്ച അഭിപ്രായ​മില്ലെന്ന് കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: സംവരണത്തിന്‍റെ കാര്യത്തിൽ പല പാർട്ടികൾക്കും ഉറച്ച അഭിപ്രായ​മില്ലെന്ന്​ മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം, മലപ്പുറം ഗവ: കോളജ് യൂണിയനുമായി സഹകരിച്ചു സംഘടിപ്പിച്ച സംവരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായമു​ണ്ടെന്ന്​ പറയുകയും തീരുമാനത്തോടടുക്കുമ്പോൾ അഴകൊഴമ്പൻ നിലപാട്​ എടുക്കുകയും ചെയ്യുന്നവരാണ്​ മിക്ക പാർട്ടികളും. രാജ്യത്ത്​ നിലനിൽക്കുന്ന പിന്നാക്കാവസ്ഥ സാമ്പത്തികമല്ല, ജാതി അടിസ്ഥാനത്തിലുള്ളതാണ്​. അത്​ മാറാൻ സമയമെടുക്കും. സാമ്പത്തിക സംവരണം കൊണ്ടുവന്നത്​ സംവരണാനുകൂല്യം ഇല്ലായ്മ ചെയ്യാനാണ്​. അത്തരത്തിലുള്ള പലതരം കളികൾ തുടർന്നും നടക്കും.

സംവരണത്തോട്​ മതിപ്പില്ലാത്തവരാണ്​ രാജ്യം ഭരിക്കുന്നത്​ എന്നതിനാൽ സംവരണത്തിനുവേണ്ടിയുള്ള ശബ്​ദം ഉറക്കേ ഉയരേണ്ട കാലമാണിത്​. പിന്നാക്കവിഭാഗങ്ങൾ അധികം വോട്ടുചെയ്യുന്ന രാഷ്ട്രീയ പാർട്ടികളാണ്​ ജാതി സെൻസസ്​ എന്ന ആവശ്യം ഉയർത്തികൊണ്ടുവന്നത്​. എന്നാൽ, ഇക്കാര്യത്തിൽ അവർക്ക്​ ഉറച്ചുനിൽക്കാനോ തീരുമാനമെടുപ്പിക്കാനോ കഴിഞ്ഞില്ല. ഇപ്പോഴും അത്​ ചർച്ച ചെയ്യുന്ന സ്ഥിതിയാണ്​. സംവരണത്തിന്‍റെ കാര്യത്തിലും ജാതി സെൻസസ്​ വിഷയത്തിലും ഉറച്ച നിലപാടുള്ള മുസ്​ലിംലീഗ്​ ഈ ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവുമായി ശക്​തിയുക്​തം മുന്നോട്ടുപോകുമെന്ന്​ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശിഹാബ്​ തങ്ങൾ പഠന കേന്ദ്രം ചെയർമാൻ എ.കെ. സൈനുദ്ദീൻ അധ്യക്ഷം വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, പ്രിൻസിപ്പൽ ഡോ. പി ഖദീജ, പഠനകേന്ദ്രം ഡയറക്ടർ അബ്ദുല്ല വാവൂർ, ഡോ. സൈനുൽ ആബിദ്കോട്ട, പി.വി. അഹമ്മദ്​ സാജു, ഡോ. പി. ബഷീർ, യൂണിയൻ ചെയർമാൻ മുഹമ്മദ് ഫവാസ്, എ.എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി.ആർ. ജോഷി, ഡോ. പി.നസീർ, ഡോ. അമൽ സി. രാജർ എന്നിവർ വിഷയാവതരണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationPK Kunhalikutty
News Summary - PKKunhalikutty said that the positions of political parties on the issue of reservation are not correct
Next Story