പി.കെ. ശ്രീമതിയെ സെൻട്രൽ കമ്മിറ്റിയിൽ എടുത്തത് കേരളത്തിൽ പ്രവർത്തിക്കാനല്ല- എം.വി. ഗോവിന്ദൻ
text_fieldsകൊച്ചി: പി.കെ. ശ്രീമതിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സെൻട്രൽ കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല.
ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ല. എ.കെ. ബാലൻ പ്രത്യേക ക്ഷണിതാവാണ് സംസ്ഥാന കമ്മിറ്റിയിലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കെ.എം എബ്രഹാമിനെതിരായ കേസിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരുപാട് പേർക്കെതിരെ സി.ബി.ഐയും ഇ.ഡിയും കേസെടുക്കുന്നുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ഇക്കാര്യത്തിൽ ഭരണവർഗ കടന്നാക്രമണമാണ് നടക്കുന്നത്. സി.ബി.ഐ അന്വേഷിക്കട്ടെ. യു.ഡി.എഫ് പറയുന്നത് പക്ഷപാതപരമായ രാഷ്ട്രീയമാണ്. അവർക്കെതിരെ വരുമ്പോൾ രാഷ്ട്രീയവും മറ്റുള്ളവർക്കെതിരെ വരുമ്പോൾ നല്ല അന്വേഷണവും എന്നതാണ് യു.ഡി.എഫ് നിലപാട്
വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട് ശുദ്ധകളവാണ് എസ്.എഫ്.ഐ.ഒ പറയുന്നത്. ഈ കളവ് മാധ്യമങ്ങളും ആവർത്തിക്കുകയാണ്. ശുദ്ധ അസംബന്ധമാണ് പറഞ്ഞത് എന്ന് വ്യക്തമായി. രാമചന്ദ്രൻറെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി വന്നതിനെ വിമർശിക്കേണ്ടതില്ല. ഔദ്യോഗികമായി തിരക്കുകളുള്ള ആളാണ് മുഖ്യമന്ത്രി. ആ തിരക്ക് ഒഴിഞ്ഞ ആദ്യ ഘട്ടത്തിൽ തന്നെ അദ്ദേഹം രാമചന്ദ്രൻറെ വീട്ടിലെത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

