Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പി.​ടി.​തോ​മ​സി​നെ​തി​രെ പി.​കെ ശ്രീ​മ​തിയുടെ വ​ക്കീ​ല്‍ നോ​ട്ടി​സ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം

text_fields
bookmark_border
പി.​ടി.​തോ​മ​സി​നെ​തി​രെ പി.​കെ ശ്രീ​മ​തിയുടെ വ​ക്കീ​ല്‍ നോ​ട്ടി​സ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം
cancel

ക​ണ്ണൂ​ർ: കോൺഗ്രസ് എം.എൽ.എ പി.ടി തോമസിനെതിരെ മുതിർന്ന സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി.​കെ ശ്രീ​മ​തി വക്കീൽ നോട്ടീസയച്ചു. സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജൻ ക്ഷാമം സൃഷ്‌ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്ന പി.ടി തോമസിന്റെ പ്രസ്‌താവനക്കെതിരെയാണ് നോട്ടീസ്.

ആരോപണം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ത​ന്‍റെ​ ബ​ന്ധു​ക്ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ ഷോ​പ്പ് പോ​ലു​മി​ല്ലെ​ന്നും ശ്രീ​മ​തി നോ​ട്ടി​സി​ല്‍ പ​റ​ഞ്ഞു. അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് മാ​പ്പു​പ​റ​യു​ക​യും ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
TAGS:PK Sreemathi PT Thomas 
News Summary - PK Sreemathi sends Notice to PT Thomas
Next Story