പി.കെ. ശ്രീമതി എം.പി ടൈംസ് നൗ ചാനലിനെതിരെ പരാതി നൽകി
text_fieldsകണ്ണൂർ: ചർച്ചകളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നതിന് തുടർന്ന് ടൈംസ് നൗ ചാനലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. ശ്രീമതി എം.പി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. എം.പിമാരുടെ ദിനബത്തയും യാത്രാബത്തയും സംബന്ധിച്ച് ന്യൂസ് അവറിൽ വന്ന പരാമർശങ്ങൾ എം.പിമാരെയും പാർലമെൻറിനെയും അപമാനിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു.
എം.പിമാരുടെ ബത്തകൾ രാജ്യത്തിെൻറ സമ്പത്ത് നഷ്ടപ്പെടുത്തുന്നെന്നാണ് ചാനൽ ചർച്ചക്കിടയിൽ പറഞ്ഞത്. പി.കെ. ശ്രീമതി ഉൾപ്പെടെ കേരളത്തിലെ എം.പിമാർ കൂടുതൽ തുക ഡി.എ, ടി.എവഴി ചെലവഴിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഡൽഹി-കേരള സെക്ടറിൽ ഉയർന്ന വിമാനക്കൂലിയുള്ളതിനാലും കൂടുതൽദൂരം യാത്ര ചെയ്യേണ്ടതിനാലും കൂടുതൽ തുക യാത്രായിനത്തിൽ തങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും എന്നാൽ, ഇത് പാർലമെൻറ് പാസാക്കിയ നിയമങ്ങൾക്ക് വിധേയമാണെന്നും ശ്രീമതി പരാതിയിൽ പറയുന്നു.
