Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.​കെ. ശി​വ​ദാ​സ്...

പി.​കെ. ശി​വ​ദാ​സ് അ​ന്ത​രി​ച്ചു

text_fields
bookmark_border
പി.​കെ. ശി​വ​ദാ​സ് അ​ന്ത​രി​ച്ചു
cancel

ചാ​ല​ക്കു​ടി: എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ര്‍ത്ത​ക​നും വി​വ​ര്‍ത്ത​ക​നു​മാ​യ പി.​കെ. ശി​വ​ദാ​സ് (58) അ​ന് ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1 5 വ​ര്‍ഷ​ത്തോ​ളം മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ്, ബ​റോ​ഡ, ച​ണ്ഡി​ഗ​ഢ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ ത്ര​പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സ്, മ​ദി​രാ​ശി ന്യൂ​സ് ടു​ഡെ, ബാം​ഗ്ലൂ​ര്‍ ടൈ​സ് ഓ​ഫ് ഡെ​ക്കാ​ന്‍, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍, ഫ്രീ ​പ്ര​സ് ജേ​ണ​ല്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. നാ​ട്ടി​ല്‍ വ​ന്ന ശേ​ഷം കൂ​ടു​ത​ലാ​യി ഗ്ര​ന്ഥ​ര​ച​ന​യി​ല്‍ ഏ​ര്‍പ്പെ​ടു​ക​യാ​യി​രു​ന്നു.

ചി​ന്ത, ഡി.​സി ബു​ക്‌​സ്, കേ​ര​ള ഭാ​ഷാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, മാ​തൃ​ഭൂ​മി, ക​റ​ൻ​റ്​ ബു​ക്‌​സ്, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്ത് തു​ട​ങ്ങി​യ പ്ര​സാ​ധ​ക​ര്‍ക്ക് വേ​ണ്ടി അ​മ്പ​തി​ല്‍പ​രം ഗ്ര​ന്ഥ​ങ്ങ​ളു​ടെ വി​വ​ര്‍ത്ത​നം, സം​ശോ​ധ​നം, രേ​ഖാ​ചി​ത്രീ​ക​ര​ണം എ​ന്നി​വ നി​ര്‍വ​ഹി​ച്ചു. ‘ബി​നാ​യ​ക് സെ​ന്‍: ജീ​വി​ത​വും ദ​ര്‍ശ​ന​വും’ എ​ന്ന പു​സ്ത​ക​മാ​ണ് പ്ര​ധാ​ന കൃ​തി​ക​ളി​ലൊ​ന്ന്. പി.​കെ. ശി​വ​ദാ​സ​​െൻറ വ​ര്‍ഷ​ങ്ങ​ളു​ടെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ല്‍ ആ​ലു​വ​യി​ലെ പെ​ന്‍ബു​ക്‌​സ് ഇ​റ​ക്കി​യ റി​വേ​സ്‌​ഴ് ഡി​ക്ഷ്​​ന​റി നി​ര​വ​ധി പ​തി​പ്പു​ക​ളി​റ​ങ്ങി​യ ബെ​സ്​​റ്റ്​ സെ​ല്ല​റാ​യി​രു​ന്നു. തൃ​ശൂ​ര്‍ ക​റ​ൻ​റ്​ ബു​ക്‌​സി​ന് വേ​ണ്ടി സ്‌​പോ​ര്‍ട്​​സ് എ​ന്‍സൈ​േ​ക്ലാ​പീ​ഡി​യ വി​ജ്ഞാ​ന​സാ​ഹി​ത്യ രം​ഗ​ത്തെ ശി​വ​ദാ​സ​​െൻറ സം​ഭാ​വ​ന​യാ​യി​രു​ന്നു.

എ​റി​ക്‌​ഫ്രോം, റൊ​മീ​ല ഥാ​പ​ര്‍, അ​യ​ന്‍ ഹി​ര്‍സി അ​ലി, രാ​മ​ച​ന്ദ്ര ഗു​ഹ, കാ​ഞ്ച ഐ​ല​യ്യ, നോം ​ചോം​സ്‌​കി, ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍, ഹൊ​വാ​ര്‍ഡ് സി​ന്‍, ഡി.​ഡി. കോ​സാം​ബി തു​ട​ങ്ങി​യ​വ​രു​ടെ പ്ര​ധാ​ന ഗ്ര​ന്ഥ​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. ഇ.​എം.​എ​സി​​െൻറ ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ ച​രി​ത്രം മൂ​ന്നാം വാ​ള്യം ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തു.
കൊ​ര​ട്ടി ജ്ഞാ​നോ​ദ​യം വാ​യ​ന​ശാ​ല പ്ര​സി​ഡ​ൻ​റ്, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. 1960 മാ​ര്‍ച്ച് 16ന് ​കോ​ഴി​ക്കോ​ട് ജ​നി​ച്ചു. അ​ച്ഛ​ന്‍: മ​ട​ങ്ങ​ര്‍ളി വി​ഷ്ണു ന​മ്പൂ​തി​രി. അ​മ്മ: സാ​മൂ​തി​രി കോ​വി​ല​ക​ത്ത് ശ്രീ​ദേ​വി ത​മ്പു​രാ​ട്ടി. ഭാ​ര്യ: കെ. ​ര​മ. മ​ക്ക​ള്‍: അ​നു​രാ​ധ,ജ​യ​ദേ​വ​ന്‍. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​കൊ​ര​ട്ടി​യി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdemisePK Sivadas
News Summary - PK Sivadas demise- Kerala news
Next Story