Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്തൂർ കേസ്​: പി.കെ...

ആന്തൂർ കേസ്​: പി.കെ ശ്യാമള തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്​ ഇ.പി ജയരാജൻ

text_fields
bookmark_border
ആന്തൂർ കേസ്​: പി.കെ ശ്യാമള തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്​ ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: പ്രവാസി വ്യവസായിയായ സാജ​​​െൻറ ആത്മഹത്യയില്‍ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. പ്രതിപക്ഷം പറഞ്ഞത് കൊണ്ട് ഒരാൾ കുറ്റവാളിയാകില്ല. പൂർണമായ അന്വേഷണ റിപ്പോർട്ട്​ വന്നാൽ പ്രതിപക്ഷത്തിന്​ തിരുത്തി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. സാജ​​​െൻറ ആത്മഹത്യയിൽ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കുമോ എന്ന പ്രതിപക്ഷത്തി​​​െൻറ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

കേസില്‍ അന്വേഷണം നടക്കട്ടെ. ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ ഈ സര്‍ക്കാര്‍ നടപടി കൈക്കൊള്ളൂ. രാഷ്​ട്രീയ വിദ്വേഷത്തി​​​െൻറയും പകയുടെയും ഭാഗമായി ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ല. അന്വേഷണം നടത്തിയാണ്​ കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും ആന്തൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajanmalayalam newsconvictPK ShyamalaAnthoor case
News Summary - PK Shyamala is not a convict - EP Jayarajan- Kerala news
Next Story