Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ആവശ്യപ്പെട്ടാൽ...

പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് പി.കെ ശ്യാമള

text_fields
bookmark_border
pk-shyamala
cancel

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്​മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് ആന്തൂർ നഗരസ ഭ ചെയർപേഴ്​സൺ പി.കെ ശ്യാമള. രാജിവെച്ചെന്ന മാധ്യമ വാർത്തകളോട് നഗരസഭ ഒാഫീസിൽ വെച്ച് പ്രതികരിക്കുകയായിരുന്നു ശ ്യാമള.

വിശദീകരണം തേടുന്നതിനായി രാവിലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്​ യോഗത്തിലേക്ക്​ ശ്യാമളയെ വ ിളിച്ചു വരുത്തിയിരുന്നു. അതേസമയം, രാജിവെക്കാൻ ശ്യാമള സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുണ്ട്.

നഗരസഭയുടെ കടുംപിടിത്തമാണ്​ വ്യവസായിയുടെ ആത്​മഹത്യയിലേക്ക്​ നയിച്ചതെന്ന്​ ഇന്നലെ ഹൈകോടതിയുടെ പരാമർശം ഉണ്ടായിരുന്നു. കൂടാതെ, സംഭവം വലിയ വിമർശനങ്ങൾക്കും വാർത്തകൾക്കും വഴിവെക്കുകയും പാർട്ടിക്കുള്ളിൽ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

ശനിയാഴ്​ച സി.പി.എം രാഷ്​ട്രീയ വിശദീകരണ യോഗം നടത്തുന്നുണ്ട്​. ഈ യോഗത്തിൽ പാർട്ടി പ്രശ്​നത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കുമെന്നാണ്​ വിവരം.

ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ പ്ര​ശ്​​നം ത​ണു​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ്​ പാ​ർ​ട്ടി​ക്ക്​ അ​ക​ത്തും പൊ​തു​സ​മൂ​ഹ​ത്തി​ലും ഉ​ണ്ടാ​യ​ത്. മാ​ത്ര​മ​ല്ല, ന​ഗ​ര​സ​ഭ ചെ​യ​ർ​േ​പ​ഴ്​​സ​​നി​ൽ​ നി​ന്നു​ണ്ടാ​യ ക​ടു​ത്ത​ വാ​ക്കു​ക​ളാ​ണ്​ സാ​ജ​െ​ന ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കുടുംബം ഉ​റ​ച്ചു നിന്നതോടെ ശ്യാമളക്കെതിരെ നടപടിക്കുള്ള സാധ്യത ഏറുകയാണ്​.

ആന്തൂരിൽ​ പ്രവാസി വ്യവസായി സാജൻ ആത്​മഹത്യ ചെയ്​ത സംഭവത്തിൽ നടപടി എടുക്കുമെന്ന്​ സി.പി.എം ഉറപ്പ്​ നൽകിയതായി ഭാര്യ ബീന മാധ്യമങ്ങളോട് പറഞ്ഞു. ആന്തൂർ നഗരസഭാ ചെയർപേഴ്​സൺ പി.കെ ശ്യാമളയെ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്ന്​ പാർട്ടിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇനിയാർക്കും ഇങ്ങനെയൊരു ഗതി വരരുതെന്നാണ്​ ആഗ്രഹമെന്നും ബീന പറഞ്ഞു.

സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​​​​ന്‍റെ ഭാ​ര്യ​യാ​യ ശ്യാ​മ​ള പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDistrict committeP.K Shyamala
News Summary - P.K Shyamala called for cpm district secratariat-Kerala news
Next Story