Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതിക്കാരിക്ക്...

പരാതിക്കാരിക്ക് പാർട്ടിയിലുള്ള വിശ്വാസം കാക്കും; ശശിയെ സംരക്ഷിക്കില്ല -എ.കെ ബാലൻ

text_fields
bookmark_border
പരാതിക്കാരിക്ക് പാർട്ടിയിലുള്ള വിശ്വാസം കാക്കും; ശശിയെ സംരക്ഷിക്കില്ല -എ.കെ ബാലൻ
cancel

തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിക്ക്​ പാർട്ടിയിലുള്ള വിശ്വാസം കാക്കുമെന്ന് മന്ത്രി​ എ.കെ ബാലൻ. സംഘടനാപരമായി അന്വേഷിക്കണമെന്നാണ്​ പരാതിക്കാരിയുടെ ആവശ്യമെന്നും അന്വേഷണത്തിൽ എന്തെങ്കിലും അസംതൃപ്​തിയുണ്ടെങ്കിൽ മറ്റ്​ മാർഗങ്ങൾ അവർക്ക്​ തേടാമെന്നും ബാലൻ മാധ്യമങ്ങളോട്​ പറഞ്ഞു.

സമാനമായ സന്ദർഭങ്ങളിൽ പാർട്ടി സ്വീകരിച്ച നടപടികൾ നിങ്ങൾക്കറിയാം ഒരാളെപോലും ഇത്തരം കാര്യങ്ങളിൽ രക്ഷിച്ചിട്ടില്ലെന്ന്​ മാത്രമല്ല മാതൃകാപരമായ നടപടി സംഘടനാപരമായും നിയമപരമായും എടുത്ത ചരിത്രമുണ്ട്​. ഇത്തരം കേസുകളിൽ പങ്കാളികളായ പലരുമാണ്​ ഇതി​​​​​​​​െൻറ വക്​താക്കളായി എത്തുന്നതെന്നും ബാലൻ പ്രതികരിച്ചു.

ഇവിടെ പരാതിക്കാരി അവർക്ക്​ ഉത്തമവിശ്വാസമുള്ള പാർട്ടി എന്ന നിലയിൽ പരാതി തന്നു. ആ പരാതി സംഘടനാപരമായി അന്വേഷിച്ച്​ ഉചിതമായ നടപടി സ്വീകരിക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം. അവരുടെ വിശ്വാസത്തിന്​ നിരക്കുന്ന രൂപത്തിൽ തന്നെയായിരിക്കും അന്വേഷണ കമീഷനും പാർട്ടിയും മുന്നോട്ട്​ പോവുക. അതിൽ എന്തെങ്കിലും അവിശ്വാസമോ അസംതൃപ്​തിയോ അവർക്കുണ്ടെങ്കിൽ അവർ സ്വീകരിക്കുന്ന എല്ലാ വഴികളോടും പരിപൂർണമായ പിന്തുണ പാർട്ടിയുടേതും സർക്കാറി​േൻറതുമുണ്ടാകുമെന്നും ബാലൻ പറഞ്ഞു.

ഇൗ കേസ്​ പാർട്ടി കമീഷൻ അന്വേഷിക്കുന്നതിൽ അനൗചിത്യമു​െണ്ടന്ന പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ അഭിപ്രായത്തോടും​ മന്ത്രി പ്രതികരിച്ചു. അതിൽ ഒരു അനൗചിത്യവുമില്ല. ഞാൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്​ത സമയത്തു തന്നെയാണ്​ വളരെ പ്രമാദമായ ഒരു അന്വേഷണ കമീഷ​​​​​​​​െൻറ ചുമതല ഉണ്ടായിരുന്നു​. പാർട്ടി സെൻട്രൽ കമ്മിറ്റി മെമ്പർ എന്ന നിലയിൽ ഏൽപിക്കുന്ന ഉത്തരാവിദത്വം അത്​ എം.പിയായാലും മന്ത്രിയായാലും ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ്​. അതിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല -ബാലൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspk sasiP k Sasi
News Summary - pk shashi case ak balan-kerala news
Next Story