Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവസ്വം ബോര്‍ഡുകള്‍...

ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണം -പി.കെ. ശശികല

text_fields
bookmark_border
ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണം -പി.കെ. ശശികല
cancel

ചെറുകോല്‍പ്പുഴ: ഭക്തജനങ്ങളുടെ നേര്‍ച്ചപ്പണവും വഴിപാടുതുകയും കൊണ്ട് ക്ഷേത്രഭരണവും അവര്‍ക്കെതിരെ കോടതി കേസ ും ഒരുപോലെ നടത്തുന്ന ദേവസ്വംബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ യഥാർഥ ഭക്തരെ ഏൽപിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. അമ്പലം വിശ്വാസി സമൂഹത്തി​​​​െൻറതാണ്. അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അഭംഗുരം സംരക്ഷിക്കപ്പെടേണ്ടത് ഹൈന്ദവ ജനതയുടെ കര്‍ത്തവ്യമാണ്​.

പണ്ട് പടയോട്ടങ്ങളുടെ കാലത്തേക്കാളും തീക്ഷ്​ണമായ അനുഭവമാണ് ഇന്ന് കേരളത്തിലെ ഹൈന്ദവ ജനത നേരിടുന്നത്​. അക്കാലത്ത് ക്ഷേത്ര മതിലുകള്‍ തകര്‍ക്കുകയും വിഗ്രഹം തച്ചുടക്കുകയുമായിരുന്നു. ഇപ്പോഴാകട്ടെ ഭക്തരെ അറസ്​റ്റ്​ ചെയ്തും കള്ളക്കേസില്‍ കുടുക്കിയും ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കിയും ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devaswom boardkerala newsmalayalam newsPK Sasikala
News Summary - PK Sasikala devaswom board -Kerala News
Next Story