ക്രിമിനൽ കുറ്റം ചെയ്തിട്ടില്ല; പാർട്ടി നടപടിക്ക് വിധേയനാകും- പി.െക ശശി
text_fieldsതിരുവനന്തപുരം: താൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്നും സംശയമുള്ളവർക്ക് അന്വേഷണ റിപ്പോർട്ട് പരിശോധിക്കാമെന്നും ഷൊർണൂർ എം.എൽ.എ പി.കെ ശശി. താൻ പാർട്ടിയുടെ ഏത് നടപടിക്കും വിധേയനാകുമെന്നും കമ്മ്യൂണിസ്റ്റ്കാരനായി തന്നെ തുടർന്നു പ്രവർത്തിക്കുമെന്നും പി.കെ ശശി പറഞ്ഞു. ലൈംഗികാതിക്രമ പരാതിയിൽ ആറുമാസത്തെ സസ്പെൻഷൻ നടപടിക്ക് വിധേയനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി.
തെൻറ ജീവിതം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമർപ്പിച്ചതാണ്. പാർട്ടി തന്നെ പല കാര്യങ്ങളും പഠിപ്പിക്കുകയും വളർത്തുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പാർട്ടിക്ക് വിധേയനായി സ്വീകരിക്കുകയെന്ന നടപടിയാണ് നാളിതുവരെ താൻ എടുത്തിട്ടുള്ളത്. തെൻറ പ്രവർത്തനങ്ങളിലോ ശൈലിയിലോ രീതിയിലോ ഏതെങ്കിലും തരത്തിലുളള തെറ്റ് പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ ആ ബോധ്യം പരിപൂർണമായും സ്വീകരിക്കും. താൻ കമ്മ്യൂണിസ്റ്റുകാരനായി തന്നെ പ്രവർത്തിക്കും. പാർട്ടിയുടെ അച്ചടക്ക നടപടിക്ക് പൂർണമായും വിധേയനായിട്ടാകും പ്രവർത്തിക്കുകയെന്നും പി.കെ ശശി പറഞ്ഞു.
