പി.കെ. ശശിയെ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കും
text_fieldsപാലക്കാട്: ഷൊർണ്ണൂർ എം.എൽ.എ പി.കെ. ശശിയെ പാലക്കാട് ജില്ല സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ സി.പി.എം തീരുമാനം. ഇന്ന് ചേർന്ന പാര്‍ട്ടി ജില്ല കമ്മിറ്റി യോഗത്തിലെ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ശിപാര്‍ശയായി നൽകും.
വനിതാ നേതാവിന്റെ പരാതിയിൽ പി.കെ. ശശിയെ രണ്ടു വര്‍ഷം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സി.പി.എം തിരിച്ചെടുക്കുകയും ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചർച്ച ചെയ്ത ശേഷമായിരുന്നു കമ്മിറ്റി നടപടിയെടുത്തിരുന്നത്.
ഡി.വൈ.എഫ്ഐ പാലക്കാട് ജില്ല കമ്മിറ്റി അംഗമായ യുവതി നല്കിയ പരാതിയിലായിരുന്നു നടപടി. ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ. ബാലന്-പി.കെ. ശ്രീമതി കമീഷന് കണ്ടെത്തിയിരുന്നു.
ആറ് മാസത്തെ സസ്പെന്ഷന് പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2019 സെപ്റ്റംബറിൽ ശശിയെ ജില്ല കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

