Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. ശശിക്ക്​ ആറ്​...

പി.കെ. ശശിക്ക്​ ആറ്​ മാസം​ സസ്​പെൻഷൻ

text_fields
bookmark_border
പി.കെ. ശശിക്ക്​ ആറ്​ മാസം​ സസ്​പെൻഷൻ
cancel

തിരുവനന്തപുരം: ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എം.എൽ.എയും പാലക്കാട്​ ജില്ല സെക്ര​േട്ടറിയറ്റ്​ അംഗവുമായ പി.കെ. ശശിയെ ആറ്​ മാസത്തേക്ക്​ പാർട്ടി അംഗത്വത്തിൽ നിന്ന്​ സി.പി.എം സസ്​പെൻഡ്​ ചെയ്​തു. പാലക്കാട്​ ജില്ലയിലെ ഡി.വൈ.എഫ്​.​െഎ വനിത നേതാവി​​​​െൻറ പരാതിയെ തുടർന്ന്​ നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷൻ റിപ്പോർട്ടി​​​​െൻറ അടിസ്ഥാനത്തിലാണ്​ നടപടി. പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവർ ഉൾപ്പെട്ടതായിരുന്നു കമീഷൻ. നടപടി വാർത്തക്കുറിപ്പിലുടെ പരസ്യപ്പെടുത്തി.ഉത്തരവാദപെട്ട പദവി വഹിക്കുന്ന ശശിയുടെ ഭാഗത്ത്​ കടുത്ത വീഴ്​ചയുണ്ടായി എന്ന്​ സെക്ര​േട്ടറിയറ്റ്​ യോഗത്തിൽ അഭിപ്രായമുയർന്നു​.

യുവതിയോട്​ ഫോണിലൂടെ അപമര്യാദയായി ശശി പെരുമാറിയെന്ന്​ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി. ഫോൺസംഭാഷണം അടക്കം തെളിവും എടുത്തുപറഞ്ഞു. ശാരീരികപീഡനമ​െല്ലങ്കിൽ കൂടി അപമര്യാദയായ സംഭാഷണം പോലും പാടി​ല്ലാത്തതാണെന്ന്​ നേതൃത്വം വിലയിരുത്തി. എന്ത്​ അച്ചടക്കനടപടി എടുക്കണമെന്ന്​ കമീഷൻ ശിപാർശ ചെയ്​തില്ല. എന്നാൽ, മാതൃകാപരമായ ശിക്ഷ നൽകണമെന്ന അഭിപ്രായം പരിഗണിച്ചാണ്​ സസ്​പെൻഷൻ. നിർദേശം സംസ്ഥാന സമിതിയും ​െഎകകണ്​​േഠ്യന അംഗീകരിച്ചു.

അംഗങ്ങൾക്കെതിരെ സി.പി.എം സ്വീകരിക്കുന്ന ആറുതരം​ അച്ചടക്കനടപടികളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ശിക്ഷയാണ്​​ പ്രത്യേക കാലയളവിലേക്ക്​ പൂർണ അംഗത്വം സസ്​പെൻഡ്​ ചെയ്യൽ. തനിക്കെതി​രായ പരാതിയിൽ ജില്ലഘടകത്തിലെ വിഭാഗീയതക്ക്​ പങ്കുണ്ടെന്ന ശശിയുടെ എതിർവാദം തള്ളിയാണ്​ അച്ചടക്കനടപടി​. വിഭാഗീയതയും പെരുമാറ്റദൂഷ്യവും തമ്മിൽ കൂട്ടികുഴക്കാൻ കഴിയില്ല എന്നായിരുന്നു നേതൃത്വത്തി​​​​െൻറ വിലയിരുത്തൽ.

സംസ്ഥാനസമിതി ചേർന്നപ്പോൾ സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ, ശശി കുറ്റക്കാരനെന്ന്​ വ്യക്തമാക്കുകയും പാർട്ടിക്ക്​ അവമതിപ്പ്​ ഉണ്ടാക്കിയതിന്​ കടുത്ത നടപടി ആവശ്യമാണെന്നും​ പറഞ്ഞു. പാലക്കാട്​ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ മാത്രം ‘ഇത്രയും കടുത്ത നടപടി വേണോ?’എന്ന്​ ചോദിച്ചു. ആരും അതിനെ പിന്തുണച്ചില്ല. ശേഷം സംസ്ഥാന സമിതി ​െഎകകണ്​​േഠ്യന നടപടി അംഗീകരിക്കുകയായിരുന്നു.

വാർത്തക്കുറിപ്പ്​...

‘‘..പി.കെ. ശശി ഒരു പാർട്ടിപ്രവർത്തകയോട്​ പാർട്ടി നേതാവിന്​ യോജിക്കാത്തവിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെതുടർന്ന്​ പാർട്ടി സംസ്ഥാനസമിതി ആറ്​ മാസത്തേക്ക്​ പാർട്ടി അംഗത്വത്തിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്യാൻ തീരുമാനിച്ചു. ഇൗ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്​ വിധേയമായി നടപ്പാക്കും’’

പി.കെ. ശശിക്കെതിരായ നടപടിയിലേക്ക് നയിച്ചത്
*2018 സെപ്റ്റംബർ 04-ഡി.വൈ.എഫ്.ഐ വനിത നേതാവ് പരാതി നൽകിയത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു.
*സെപ്റ്റംബർ 04-പാലക്കാട് ജില്ല കമ്മിറ്റി യോഗത്തിൽ പി.കെ. ശശിയെ അധ്യക്ഷനാക്കിയതിനെ ചൊല്ലി വിവാദം. പരാതി തന്നെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് ശശി.
*സെപ്റ്റംബർ 07-ശശിക്കെതിരായ പരാതി ആഗസ്​റ്റ്​ 14ന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കാൻ എ.കെ. ബാലനേയും പി.കെ. ശ്രീമതിയേയും നിയോഗിച്ചിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ വാർത്തകുറിപ്പ്.
*സെപ്റ്റംബർ 14-പരാതിക്കാരിയിൽ നിന്ന് അന്വേഷണ കമീഷൻ മൊഴിയെടുത്തു.
*ഒക്ടോബർ 01-സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചില്ല.
*ഒക്ടോബർ 13-ശശിക്കനുകൂലമായി മൊഴി നൽകാൻ പണം വാഗ്ദാനം ചെയ്തെന്ന ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പ്രസ്താവന അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനം.
*ഒക്ടോബർ14-സി.പി.എം മേഖല റിപ്പോർട്ടിങ്ങിൽ ശശി പങ്കെടുത്തു. അന്വേഷണ കമീഷൻ അംഗം എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തി.
*ഒക്ടോബർ16-മലമ്പുഴയിൽ നടന്ന സി.ഐ.ടി.യു ശിൽപശാലയിൽ ശശി പങ്കെടുത്തു.
*ഒക്ടോബർ 26-അന്വേഷണ കമീഷൻ അംഗം എ.കെ. ബാലനും ശശിയും തച്ചമ്പാറയിൽ വേദി പങ്കിട്ടു.
*ഒക്ടോബർ 28-പി.കെ.എസ് സംസ്ഥാന സമ്മേളന സമാപനയോഗത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശി വേദി പങ്കിട്ടു.
*നവംബർ 21-പ്രാദേശിക എതിർപ്പുകളെ അവഗണിച്ച് ശശി ക്യാപ്റ്റനായ സി.പി.എം ഷൊർണൂർ നിയോജകമണ്ഡലം ജാഥ ആരംഭിച്ചു.
*നവംബർ 25-നിയോജകമണ്ഡലം ജാഥ സമാപിച്ചു.
*നവംബർ 26-സി.പി.എം സംസ്ഥാന കമ്മിറ്റി ശശിയെ ആറ് മാസത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspk sasimalayalam newskerala political newsPK Sasi CaseMalayalam News
News Summary - PK Sasi Suspended from Party-Kerala news
Next Story