മണ്ണാർക്കാട്ട് പാർട്ടി വളർത്താൻ പ്രധാന പങ്കുവഹിച്ചത് താനെന്ന് പി.കെ. ശശി
text_fieldsമണ്ണാർക്കാട്: മണ്ണാർക്കാട്ട് സി.പി.എമ്മിനെ വളർത്തിയതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് താനാണെന്ന് കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി പറഞ്ഞു. ഇക്കാര്യം ആരുടെ മുന്നിലും നെഞ്ചുവിരിച്ച് പറയാൻ കഴിഞ്ഞിട്ടുണ്ടെന്നും നാളെയും അത് പറയുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഏറ്റവും ബലഹീനമായ കാലഘട്ടത്തിൽ നെഞ്ചുറപ്പോടെ ഉയർത്തിക്കൊണ്ടുവരുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചതെന്നും നേതൃത്വം ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകിയെന്നും വോട്ട് ചെയ്യാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
പാലക്കാടിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽനിന്ന് തന്നെ പറിച്ചുകളയാൻ ആർക്കും കഴിയില്ല. ജീവിതത്തിന്റെ വസന്തകാലം മുഴുവൻ പൊതുരംഗത്താണ് നിന്നത്. യുവസമൂഹം തന്നെ തള്ളിപ്പറയില്ല. ഈ തെരഞ്ഞെടുപ്പിൽ തന്റെ സജീവ സാന്നിധ്യമുണ്ടായിട്ടില്ല. മണ്ണാർക്കാട്ട് തന്നെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും തന്നെ അവിടെനിന്ന് മായ്ച്ചുകളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

