പി.കെ. ശശി: കമീഷൻ റിപ്പോർട്ട് െസപ്റ്റംബർ 28ന് പരിഗണിച്ചേക്കും
text_fieldsതിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ. ശശിെക്കതിരായ സ്ത്രീ പീഡന ആരോപണ പരാതിയിലുള്ള അേന്വഷണ റിപ്പോർട്ട് സി.പി.എം വെള്ളിയാഴ്ച പരിഗണിച്ചില്ല.
പരാതി അന്വേഷിക്കുന്ന പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവർ അടങ്ങുന്ന കമീഷെൻറ നടപടിക്രമം പൂർത്തീകരിക്കാത്തതിനാലാണ് സംസ്ഥാന സെക്രേട്ടറിയറ്റ് വിഷയം പരിഗണിക്കാതിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 24ഒാടെ അമേരിക്കയിൽനിന്ന് തിരികെ എത്തും. അതിനകം നടപടിക്രമം പൂർത്തീകരിച്ച് 28ലെ സംസ്ഥാന സെക്രേട്ടറിയറ്റിൽ കമീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. തുടർന്ന് സെപ്റ്റംബർ 30നും ഒക്ടോബർ ഒന്നിനും ചേരുന്ന സംസ്ഥാനസമിതിയും വിഷയം ചർച്ചചെയ്യും.
