നേതൃത്വം ശശിക്കൊപ്പം; നിയമവഴി േതടുമെന്ന് സൂചന
text_fieldsപാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരായ പരാതിയിലെ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ സി.പി.എം നടപടി വൈകുന്ന സാഹചര്യത്തിൽ യുവതി നിയമവഴി സ്വീകരിക്കുമെന്ന് സൂചന. നീതി കിട്ടിയില്ലെങ്കിൽ പരാതി പൊലീസിനും മാധ്യമങ്ങൾക്കും കൈമാറുമെന്ന് പരാതിക്കാരിയോട് അടുപ്പമുള്ള നേതാക്കൾ പറയുന്നു. രണ്ടാമത്തെ സംസ്ഥാന കമ്മിറ്റിയും റിപ്പോർട്ട് പരിഗണിക്കാതിരുന്നത് നേതൃത്വം ശശിക്കൊപ്പമാണെന്നതിെൻറ തെളിവാണെന്നാണ് ഇവരുടെ വിലയിരുത്തൽ.
റിപ്പോർട്ട് സമർപ്പിക്കാതിരിക്കുന്നത് പരാതി ഒത്തുതീർക്കാൻ എം.എൽ.എക്ക് സമയം നൽകാനാണെന്നാണ് ആക്ഷേപം. റിപ്പോർട്ട് വെള്ളിയാഴ്ചക്ക് മുമ്പ് സമർപ്പിക്കുമെന്ന് അന്വേഷണ കമീഷനിലെ അംഗം പരാതിക്കാരിയെ അറിയിച്ചിരുന്നു. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് എത്താതായതോടെ പെൺകുട്ടിയെയും കുടുംബത്തെയും സ്വാധീനിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പരാതിയിലെ ഒരു വാക്ക് തിരുത്താൻ ലക്ഷങ്ങളും ജോലിയുമാണ് വാഗ്ദാനം. വീട്ടുകാരിലും സമ്മർദം ചെലുത്തുന്നുണ്ട്.
കമീഷന് മുന്നിൽ പി.കെ. ശശി ഉന്നയിച്ച ഗൂഢാലോചന വാദം സാധൂകരിക്കാനുള്ള തെളിവുകൾ നൽകാൻ എം.എൽ.എക്ക് സാധിച്ചിട്ടില്ല. അതിെൻറ അവസാന ഉദാഹരണമാണ് ഒക്ടോബർ അഞ്ചിന് ചേർന്ന പുതുശ്ശേരി ഏരിയ കമ്മിറ്റി യോഗത്തിലെ വെളിപ്പെടുത്തൽ. എം.എൽ.എക്ക് അനുകൂലമായി മൊഴി നൽകിയാൽ ബാങ്കിലെ ബാധ്യത തീർക്കാൻ 15 ലക്ഷം തരാമെന്ന് പറഞ്ഞ് ജില്ല സെക്രട്ടേറിയറ്റ് അംഗം ഉൾപ്പടെയുള്ളവർതന്നെ സമീപിച്ചെന്നാണ് ഒരുലോക്കൽ കമ്മിറ്റി സെക്രട്ടറി ഏരിയ കമ്മിറ്റി യോഗത്തിൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
