Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.കെ. ശശിക്കെതിരായ പരാതി: അന്വേഷണ കമീഷൻ നടപടികൾ ആരംഭിച്ചു -എ.കെ. ബാലൻ
text_fieldsbookmark_border
പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ പരാതിയിൽ അന്വേഷണ കമീഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും മന്ത്രി എ.കെ. ബാലൻ. അതിന് ശേഷമായിരിക്കും അച്ചടക്ക നടപടി തീരുമാനിക്കുക. എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്ന കാര്യം അന്വേഷണത്തിന് ശേഷമേ തീരുമാനിക്കു. മൊഴിയെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കാനാവില്ല. ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ പൊലീസ് നടപടിയിൽ അമാന്തമുണ്ടായിട്ടില്ല. നിയമത്തെ കുറിച്ച് അജ്ഞരായവരാണ് അങ്ങനെ പറയുന്നത്. എല്ലാ തെളിവും ശേഖരിച്ച ശേഷമേ അറസ്റ്റുണ്ടാകൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
