You are here
പി.കെ. ശശി സി.പി.എം ജില്ലാ കമ്മിറ്റിയിൽ
പാലക്കാട്: ലൈംഗികാതിക്രമ പരാതിയെ തുടർന്ന് സി.പി.എമ്മിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പി.കെ. ശശി എം.എൽ.എ പാലക്കാട് ജില്ല കമ്മിറ്റിയില്‍ തിരിച്ചെത്തി. തിരിച്ചെടുക്കാനുള്ള ജില്ല കമ്മിറ്റി ശിപാര്‍ശ സംസ്ഥാന സമിതി അംഗീകരിച്ചു.
ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ യുവതിയുടെ പരാതിയിൽ നവംബർ 26നാണ് ഷൊർണൂർ എം.എൽ.എയും ജില്ല സെക്രേട്ടറിയറ്റംഗവുമായ പി.കെ. ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്. പരാതി അന്വേഷിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി.
ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമീഷൻ ശിപാര്‍ശ. ആഗസ്റ്റ് 26ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗം ശശിയുടെ പാർട്ടി അംഗത്വം പുനഃസ്ഥാപിക്കാനും ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് ശശിയുടെ മടങ്ങിവരവ്. പരാതി നൽകിയപ്പോൾ പിന്തുണച്ചവരെ ഡി.വൈ.എഫ്.െഎ ഒറ്റപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പരാതിക്കാരി സംഘടനയിൽനിന്ന് രാജിവെച്ചു.