Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂര്‍...

കണ്ണൂര്‍ കോര്‍പറേഷനിൽ പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയര്‍ 

text_fields
bookmark_border
pk-ragesh
cancel

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി പി.​കെ. രാ​ഗേ​ഷ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി സി.​പി.​ഐ​യി​ലെ വെ​ള്ളോ​റ രാ​ജ​നെ​യാ​ണ് ഒ​രു വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പി.​കെ. രാ​ഗേ​ഷ് തോ​ല്‍പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍ച്ച് 20ന് ​എ​ല്‍.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് പി.​കെ. രാ​ഗേ​ഷി​ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നം ന​ഷ്​​ട​മാ​യ​ത്. മു​സ്‌​ലിം ലീ​ഗി​ലെ  കെ.​പി.​എ. സ​ലീം അ​നു​കൂ​ല​മാ​യി വോ​ട്ടു െച​യ്ത​തോ​ടെ​യാ​യി​രു​ന്നു അ​വി​ശ്വാ​സം പാ​സാ​യ​ത്. 

അ​തേ സ​ലീ​മി​​െൻറ വോ​ട്ട് കൂ​ടി നേ​ടി​യാ​ണ് പി.​കെ. രാ​ഗേ​ഷ് വീ​ണ്ടും ഡെ​പ്യൂ​ട്ടി മേ​യ​റാ​യ​ത്. പി.​കെ. രാ​ഗേ​ഷി​ന് 28 ഉം​വെ​ള്ളോ​റ രാ​ജ​ന് 27 ഉം ​വോ​ട്ട്​  കി​ട്ടി. കെ.​പി.​എ. സ​ലീം എ​ല്‍.​ഡി.​എ​ഫ് പ​ക്ഷ​ത്തേ​ക്ക് ചാ​ഞ്ഞ​തോ​ടെ കോ​ര്‍പ​റേ​ഷ​ന്‍ ഭ​ര​ണം യു.​ഡി.​എ​ഫി​ന് ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​താ​യി​രു​ന്നു അ​വ​സ്ഥ. ഇ​േ​ത​ത്തു​ട​ര്‍ന്ന് എ​ല്‍.​ഡി.​എ​ഫ്, മേ​യ​ര്‍ സു​മ ബാ​ല​കൃ​ഷ്ണ​നെ​തി​രെ ന​ല്‍കി​യ അ​വി​ശ്വാ​സം ഈ​മാ​സം 19ന് ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ലീ​ഗു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​രം മേ​യ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് സു​മ ബാ​ല​കൃ​ഷ്ണ​ന്‍ രാ​ജി​വെ​ച്ച​തോ​ടെ എ​ല്‍.​ഡി.​എ​ഫ് ന​ല്‍കി​യ അ​വി​ശ്വാ​സം അ​സാ​ധു​വാ​യി. കെ.​പി.​എ. സ​ലിം തി​രി​ച്ചെ​ത്തി​യ​തോ​ടെ കോ​ര്‍പ​റേ​ഷ​ന്‍ ഭ​ര​ണം യു.​ഡി.​എ​ഫി​ന് നി​ല​നി​ർ​ത്താ​നാ​കും. മു​സ്‌​ലിം ലീ​ഗി​ലെ സി. സീനത്തിനാകും ഇ​നി മേ​യ​ർ പ​ദ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur corporationpk rageshkerala news
News Summary - pk ragesh again deputy mayor in kannur corporation
Next Story