ചർച്ചയിൽ പെങ്കടുക്കാൻ താൽപര്യമില്ലാത്തവരെ പാർലമെൻറിലേക്ക് അയക്കരുത്- ജലീൽ
text_fieldsകോഴിക്കോട്: മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പെങ്കടുക്കാത്തതിനെ വിമർശിച്ച് മന്ത്രി കെ.ടി ജലീൽ. പാർലമെൻറിൽ നടക്കുന്ന ചർച്ചകളിൽ പെങ്കടുക്കാൻ താൽപര്യമ ില്ലാത്തവരെ അങ്ങോട്ട് അയക്കരുതെന്ന് ജലീൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സമുദായത്തോട് ലീഗ് ചെയ്ത അപരാധമാണെന്നും ജലീൽ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് എൻ.ഡി.എ സർക്കാർ മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നാൽ, പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ ലോക്സഭയിൽ എത്തിയിരുന്നില്ല. അടുത്ത ബന്ധുവിെൻറ കല്യാണത്തിന് പെങ്കടുക്കേണ്ടതിനാലാണ് കുഞ്ഞാലിക്കുട്ടി പാർലമെൻറിൽ എത്താതിരുന്നതെന്നാണ് ഇതിന് ഇ.ടി മുഹമ്മദ് ബഷീർ നൽകുന്ന വിശദീകരണം. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി തന്നെ പ്രതികരണം നടത്തുമെന്ന് കെ.പി.എ മജീദും പ്രതികരിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടി പെങ്കടുക്കാത്തതിനെ വിമർശിച്ച് െഎ.എൻ.എല്ലും വെൽഫെയർ പാർട്ടിയും രംഗത്തെത്തിയിരുന്നു. എന്നാൽ, സി.പി.എം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഇക്കാര്യത്തിൽ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
