Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.പിയിൽ നടക്കുന്നത്​...

യു.പിയിൽ നടക്കുന്നത്​ ഭീകര തേർവാഴ്​ച; സി.എ.എയെ എതിർക്കുന്നവരുമായി ചർച്ച -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
p.k-kunnalikutty
cancel

കോഴിക്കോട്​: പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ഭീകര തേർവാഴ്​ചയാണ്​ യു.പിയിൽ പൊലീസ്​ നടത്തുന്നതെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സമരത്തെ അടിച്ചമർത്താൻ കഴിയുമെന്നാണ്​ സർക്കാർ കരുതുന്നത്​. എന്നാൽ, സമരത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.എ.എയെ എതിർക്കുന്ന കക്ഷികളുമായി ചർച്ചക്ക്​ തയാറാണ്​. പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന ആരുമായും സഹകരിക്കും. നിയമഭേദഗതിയെ എതിർക്കുന്ന എൻ.ഡി.എയിലെ മറ്റുകക്ഷികളുമായി ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

നിയമഭേദഗതിക്കെതിരായി പ്രതിഷേധം ദേശീയതലത്തിൽ ഏകോപിപ്പിക്കുന്നതിനായി മുസ്​ലിം ലീഗ്​ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം ഉത്തർപ്രദേശിൽ സന്ദർശനം നടത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCAA protestAnti CAA protest
News Summary - P.K kunnalikutty Press meet-Kerala news
Next Story