പി.കെ. കുഞ്ഞനന്തന്റെ മരണം: ദിവസങ്ങൾക്കു മുൻപ് ജയിലിൽ വി.വി.ഐ.പി സന്ദർശനം നടത്തിയെന്ന് കെ.എം. ഷാജി
text_fieldsകോഴിക്കോട് : പി.കെ. കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് ആഴ്ചക്ക് മുൻപ് ജയിലിൽ ഒരു വി.വി..ഐപി സന്ദർശനം നടത്തിയെന്ന് മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജി. പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കെ.എം. ഷാജിയുടെ വിമർശനം. സി.പിഎം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികൾ ആത്മഹത്യ ചെയ്യുന്നതിൽ ദുരൂഹതയുണ്ടെന്നും കെ.എം. ഷാജി ആരോപിച്ചു.
കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്നു ഭയന്നാൽ, കൊന്നവരെ കൊല്ലുന്ന രീതിയാണ് സി.പി.എമ്മിന്റേതെന്നും ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ നേതാക്കളിലേക്ക് എത്താൻ പറ്റുന്ന ഏക കണ്ണിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഷാജി നേരത്തെയും പറഞ്ഞിരുന്നു. അതേസമയം, ഷാജിയുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി കുഞ്ഞനന്തന്റെ മകൾ പി.കെ. ഷബ്ന അന്നുതന്നെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

