Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞനന്ത​െൻറ പരോൾ:...

കുഞ്ഞനന്ത​െൻറ പരോൾ: രമയുടെ ഹരജി ഡിവിഷൻ ബെഞ്ചിന്

text_fields
bookmark_border
PK-Kunjananthan
cancel
കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് അനധികൃത പരോൾ അനുവദിക്കുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖര​​െൻറ ഭാര്യ കെ.കെ. രമ നൽകിയ ഹരജി ​ഹൈകോടതി ഡിവിഷൻ ബെഞ്ചി​​െൻറ പരിഗണനക്ക്​ വിട്ടു.

കുഞ്ഞനന്ത​​െൻറ അപ്പീൽ ഹരജിയും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹരജിയും ഡിവിഷൻ ബെഞ്ചി​​െൻറ പരിഗണനയിലുണ്ടെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ ബി. സുധീന്ദ്രകുമാറി​​െൻറ നടപടി. കുഞ്ഞനന്തന് എല്ലാ ചട്ടവും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോൾ എന്ന പേരിൽ നിരന്തരം പരോൾ അനുവദിക്കുന്നതായാണ് രമയുടെ ആരോപണം.

പരോളിലിറങ്ങി രാഷ്​ട്രീയപാർട്ടിയുടെ യോഗങ്ങളിൽ കുഞ്ഞനന്തൻ പ​െങ്കടുക്കുന്നതായും ആരോപിച്ചിട്ടുണ്ട്​. എന്നാൽ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭ്യമാക്കണമെന്നും കാണിച്ചാണ്​ അപ്പീലിന്​ പുറമെ കുഞ്ഞനന്തൻ മറ്റൊരു ഹരജി നൽകിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPK Kunjananthan
News Summary - pk kunjananthan- kerala news
Next Story