Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയെച്ചൂരി കോൺഗ്രസ്​...

യെച്ചൂരി കോൺഗ്രസ്​ പിന്തുണ നിരസിച്ചത്​ മണ്ടത്തം -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
യെച്ചൂരി കോൺഗ്രസ്​ പിന്തുണ നിരസിച്ചത്​ മണ്ടത്തം -പി.കെ. കുഞ്ഞാലിക്കുട്ടി
cancel

കോഴിക്കോട്: രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്​ദാനം നൽകിയ പിന്തുണ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി​ നിരസിച്ചത്​ ചരിത്രപരമായ മണ്ടത്തമാണെന്ന്​ മുസ്​ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രധാനമന്ത്രി സ്​ഥാനം നിരസിച്ച്​ ജ്യോതിബസു മുമ്പ്​ കൈക്കൊണ്ട മണ്ടൻ തീരുമാനത്തി​​െൻറ ആവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ല യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുടർച്ചയായി മണ്ടത്തം സംഭവിക്കുന്ന പാർട്ടിയാണ്​ സി.പി.എം. അവനവനെ കൊണ്ടു കഴിയാത്ത കാര്യത്തിന് ആരെങ്കിലും സഹായിക്കാൻ വന്നാൽ വേണ്ടെന്ന്​ പറയരുത്​. കോൺഗ്രസാണ്​ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടി. കോൺഗ്രസ്​ മെല​ിഞ്ഞെന്ന്​ കരുതി തൊഴുത്തിൽ കെട്ടാനൊന്നും പോവുന്നില്ല. ബി.ജെ.പിയെ പ്രതിരോധിക്കാൻ മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള ബി.ജെ.പി രാഷ്​ട്രീയം അധികം മുന്നോട്ടു പോവില്ല. ഡിജിറ്റൽ എന്നൊക്കെ പറയാൻ എളുപ്പമാണ്​. ഒന്നും നടക്കില്ലെന്ന്​ കുറേക്കാലം ഡിജിറ്റൽ വകുപ്പ്​ കൈകാര്യം ചെയ്​ത മന്ത്രിയെന്ന നിലക്ക്​ ബോധ്യപ്പെ​െട്ടന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മതേതരത്വത്തി​​െൻറ വൻ വിജയമാണു മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്. സംസ്ഥാന സർക്കാറിനു ഭരിക്കാൻ നേരമില്ല. സി.പി.എമ്മി​​െൻറയും സി.പി.ഐയുടെയും വഴക്കു തീർന്നിട്ടു ഭരിക്കാൻ എവിടെ നേരമെന്നും അദ്ദേഹം പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttyyechury
News Summary - pk kunjalikutty to yechury
Next Story