കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; തെരഞ്ഞെടുപ്പ് ചുമതല നൽകി
text_fieldsമലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നൽകി.
കൂടാതെ പാർട്ടിയുടെ ദേശീയ ചുമതലകൾ ഇ.ടി. മുഹമ്മദ് ബഷീറിന് നൽകാനും ലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു.
യു.ഡി.എഫിന് പുറത്ത് മറ്റ് പാർട്ടികളുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാൽ മറ്റ് നീക്കുേപാക്കുകൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്ത യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യും. കേരളത്തിൽ ഇനി യു.ഡി.എഫിെൻറ സമയാമാണെന്നും ഏത് വെല്ലുവിളികളേയും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

