Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMalappuramchevron_rightമുദ്രാവാക്യം വിളി:...

മുദ്രാവാക്യം വിളി: ഇടതുനേതാക്കള്‍ നിലപാട് വ്യക്തമാക്കണം –പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മുദ്രാവാക്യം വിളി: ഇടതുനേതാക്കള്‍ നിലപാട് വ്യക്തമാക്കണം –പി.കെ. കുഞ്ഞാലിക്കുട്ടി
cancel

മ​ല​പ്പു​റം: ഷു​ക്കൂ​ര്‍ എ​ന്ന വി​ദ്യാ​ര്‍ഥി​യെ കൊ​ന്ന​വ​ര്‍ ത​ന്നെ അ​ത് മു​ദ്രാ​വാ​ക്യ​മാ​യി സ്വീ​ക​രി​ക്കു​ക​യും വീ​ണ്ടും പ്ര​യോ​ഗ​വ​ത്ക​രി​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സി.​പി.​എം നേ​താ​ക്ക​ള്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. ഷു​ക്കൂ​ര്‍ എ​ന്ന​ത് എ​ന്നും വേ​ദ​നി​ക്കു​ന്ന ഓ​ര്‍മ​യാ​ണ്. ഇ​ത്ത​രം മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ കേ​ട്ടു​നി​ല്‍ക്കു​ന്ന​ത് പോ​ലും ക്രൂ​ര​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ത്തേ​ട​ത്ത് ഡി.​വൈ.​എ​ഫ്.​ഐ ന​ട​ത്തി​യ കൊ​ല​വി​ളി ഏ​റെ അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. ഇ​തി​നെ​തി​രെ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കും. കോ​വി​ഡ് ദു​രി​ത​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ഇ​രു​ട്ട​ടി​യാ​ണ് 16ാം ദി​വ​സ​വും തു​ട​രു​ന്ന ഇ​ന്ധ​ന വി​ല വ​ര്‍ധ​ന. യു.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് സം​സ്ഥാ​ന​ത്തി​​െൻറ അ​ധി​ക നി​കു​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഈ ​മാ​തൃ​ക കാ​ണി​ക്കാ​ന്‍ ഇ​ട​തു​സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മുദ്രാവാക്യം വിളി: ഇടതുനേതാക്കള്‍ നിലപാട് വ്യക്തമാക്കണം –പി.കെ. കുഞ്ഞാലിക്കുട്ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PK Kunjalikutty Muslim League
Next Story