Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

text_fields
bookmark_border
കരിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
cancel

കൊണ്ടോട്ടി: കരിപ്പൂരില്‍ 13 വര്‍ഷം മുമ്പ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ 23-ാം പ്രതി പിടിയില്‍. കണ്ണൂര്‍ കൂര്യാട് പൊട്ടേരി വീട്ടില്‍ കുഞ്ഞിമുഹമ്മദ് (56) ആണ് കൊണ്ടോട്ടി പൊലീസി​​െൻറ പിടിയിലായത്. 2004ലാണ് കേസിനാസ്പദമായ സംഭവം. 

അന്ന് വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായി ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് കരിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങി പ്രതി മുങ്ങുകയായിരുന്നുവെന്ന്  പൊലീസ് പറഞ്ഞു. 

മഞ്ചേരി സെഷന്‍ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കണ്ണൂരിലെത്തി ഇയാളെ പിടികൂടിയത്. കൊണ്ടോട്ടി എസ്.ഐ ആര്‍. രഞ്ജിത്, ജയപ്രസാദ്, ഷിബു, സത്താര്‍, ജോഷി, തുളസി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pk kunjalikkutty karippur airport attack- Kerala news
Next Story