Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന സർക്കാറിനെ...

സംസ്ഥാന സർക്കാറിനെ കടന്നാക്രമിച്ച് കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
സംസ്ഥാന സർക്കാറിനെ കടന്നാക്രമിച്ച് കുഞ്ഞാലിക്കുട്ടി
cancel
camera_alt

മലപ്പുറം പ്രസ്​ ക്ലബിൽ നടന്ന മീറ്റ്​ ദ ലീഡർ പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു​

തദ്ദേശ തെരഞ്ഞെ​ടുപ്പി​െൻറ പശ്ചാത്തലത്തിൽ മലപ്പുറം​ പ്രസ്​ ക്ലബ്​ സംഘടിപ്പിച്ച 'മീറ്റ്​ ദ ലീഡർ' പരിപാടിയിൽ മുസ്​ലിം ലീഗി​െൻറ ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു:

തദ്ദേശ സ്ഥാപനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു

തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്​ പകരം അവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്​ സംസ്ഥാന സർക്കാർ ​െചയ്യുന്നത്​. യു.ഡി.എഫ്​ ഭര​ണത്തെ അപേക്ഷിച്ച്​ ത്രിതല പഞ്ചായത്തുകൾക്ക്​ നൽകിയ ഫണ്ട്​ വിഹിതം ഇത്തവണ കുറവാണ്​. കോർപറേറ്റുകൾക്കും ഏജൻസികൾക്കുമാണ് ഇടതു സർക്കാർ ഫണ്ട്​​ നൽകുന്നത്​​.

കോവിഡ്​ 19നെ നേരിടുന്നതിന്​ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത്​ ഫണ്ടിൽനിന്ന്​ തുക കണ്ടെത്താനാണ്​ നിർദേശിച്ചത്​. ഉമ്മൻ ചാണ്ടി സർക്കാർ ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാടായിരുന്നു സ്വീകരിച്ചത്​.

കേന്ദ്ര ഫണ്ട്​ വാങ്ങ​​ുന്നതിൽ പരാജയം

കേന്ദ്ര സർക്കാറിൽനിന്ന്​ ഫണ്ട്​ നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്​. ഉമ്മൻ ചാണ്ടിയുടെ കാലത്ത്​ മന്ത്രിമാർ ന്യൂഡൽഹിയിൽ​ ക്യാമ്പ്​ ചെയ്​ത്​ സംസ്ഥാനത്തിനുള്ള വിഹിതം വാങ്ങുമായിരുന്നു.

ജി.എസ്​.ടി നികുതി പരിഷ്​കാരം മൂലം കേന്ദ്ര വകുപ്പുകളിലെ സഹായം ഇല്ലാതായി. ഇത്​ മറികടക്കാൻ​ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

യു.ഡി.എഫ്​ ബന്ധം സുദൃഢം

ജില്ലയിൽ മുസ്​ലിം ലീഗും കോൺഗ്രസും യു.ഡി.എഫ്​ സംവിധാനത്തിലാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. കരുവാരകുണ്ടിലെയും പൊൻമു​ണ്ടത്തെയും ​മുന്നണി പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ ചർച്ച തുടരുകയാണ്​.

യു.ഡി.എഫിനെ അനുകൂലിക്കുന്ന വ്യക്തികൾക്കും കക്ഷികൾക്കും പിന്തുണ നൽകും. മൂന്നുതവണ മത്സരിച്ചവർ വിമതരായി മത്സരിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. കഴിഞ്ഞ തവണ ജനകീയ മുന്നണിയായും സാമ്പാർ മുന്നണിയായും മത്സരിച്ചവരാണ്​ സി.പി.എമ്മുകാർ.

മതേതര ചേരിയിൽ ഏറ്റവും വലിയ കക്ഷി കോൺഗ്രസ് തന്നെ​

ബിഹാർ തെരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാതിരിക്കാൻ മഹാഗഡ്​ബന്ധനെ പിന്തുണക്കണമെന്നായിരുന്നു മുസ്​ലിം ലീഗ്​ നിലപാട്​. മുസ്​ലിം ലീഗ്​ സ്വീകരിക്കുന്ന നിലപാട്​ ന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനാണ്​. ദേശീയ രാഷ്​ട്രീയത്തിൽ മതേതര ചേരിയിലെ ഏറ്റവും വലിയ കക്ഷി കോൺഗ്രസ്​ തന്നെയാണ്​.

ഹജ്ജ്​ എംബാർക്കേഷൻ പോയൻറ്​ നഷ്​ടമാകില്ല

കരിപ്പൂർ എയർപോർട്ടിൽ ഹജ്ജ്​ എംബാർക്കേഷൻ പോയൻറ്​ നഷ്​ടപ്പെടുന്ന സാഹചര്യമില്ല. എം.പിമാർ ചേർന്ന്​ കേന്ദ്ര ​മന്ത്രിക്ക്​ ഇത്​ സംബന്ധിച്ച്​ കത്ത്​ നൽകിയിട്ടുണ്ട്​. വിമാനത്താവളത്തിൽ ഹജ്ജ്​ തീർഥാടകർക്കുള്ള എല്ലാ സൗകര്യമുണ്ട്​.

സിദ്ദീഖ്​ കാപ്പൻ: മുഖ്യമന്ത്രി ഇടപെടണം

ഉത്തർപ്രദേശിൽ അറസ്​റ്റിലായ മലയാളി ​പത്രപ്രവർത്തകൻ സിദ്ദീഖ്​ കാപ്പനെ മോചിതനാക്കാൻ മുഖ്യമന്ത്രി ഇടപെടണം. മാധ്യമപ്രവർത്തനത്തെ തടയുന്നത്​​ പരിഷ്​കൃത പാർട്ടികൾ അംഗീകരിക്കില്ല.

ബി.ജെ.പി പിന്തുടരുന്ന ചില രീതികളാണ്​ യു.പിയിൽ കണ്ടത്​. പ്രസ്​ ക്ലബ്​ പ്രസിഡൻറ്​ ഷംസുദ്ദീൻ മുബാറക്ക്​ സ്വാഗതവും സെക്രട്ടറി കെ.പി.എം. റിയാസ്​ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyKerala government
News Summary - PK Kunjalikkutty attacks kerala government
Next Story