പെങ്ങളൂട്ടി രമ്യക്കൊപ്പം; എ. വിജയരാഘവനെ ട്രോളി കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച ഇടതുമുന്നണി കൺവീനർ എ. വി ജയരാഘവനെ ട്രോളി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആലത്തൂരിലെ തിളക്കമാർന് ന വിജയം നേടിയ രമ്യയുെട കൂടെ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രം കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിന്റെ അഭിമാനം. ആലത്തൂരിന്റെ പാർലമെന്റ് പ്രതിനിധി. ഈ ലോകസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ. കേരളത്തിന്റെ പെങ്ങളൂട്ടി രമ്യ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും
അഭിനന്ദനങ്ങൾ രമ്യ ഹരിദാസ്.
പൊന്നാനിയിൽ പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ ആേക്ഷപകരമായ പരാമർശം നടത്തിയത്. പത്രിക സമർപ്പിച്ച ശേഷം കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയായിരുന്നു വിജയരാഘവൻ മോശം പരാമർശം.
'പത്രിക സമർപ്പിച്ച ശേഷം രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന് അറിയില്ലെന്നായിരുന്നു' വിജയരാഘവന്റെ പരാമർശം.
